തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ കൂട്ടിരുപ്പുകാരിയുടെ പണവും മൊബൈലും മോഷ്ടിച്ച മറ്റൊരു കൂട്ടിരുപ്പുകാരിയായ ഹോം നഴ്‌സിനെ സുരക്ഷാ വിഭാഗം ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഇടവ സ്വദേശിനിയുടെ കൂട്ടിരുപ്പുകാരിയുടെ പണമാണ് മോഷ്ടിക്കപ്പെട്ടത്. അതേ വാര്‍ഡില്‍ ചികിത്സയിലുള്ള കൂട്ടിരുപ്പുകാരിയാണ് ഹോം നഴ്‌സ്. ഇന്നലെ രാവിലെ 8.45 നായിരുന്നു സംഭവം.
ഇടവ സ്വദേശിനി തന്റെ കൈയിലുള്ള മൂന്ന് പേഴ്‌സും ഒരു മൊബൈലും തുണിസഞ്ചിയിലിട്ടാണ് കൊണ്ടു നടന്നിരുന്നത്. ഇതില്‍ 6580 രൂപയുമുണ്ടായിരുന്നു. ഇക്കാര്യം മറ്റ് കൂട്ടിരുപ്പുകാരോട് പറയുകയും ചെയ്തിരുന്നു. കൂട്ടിരുപ്പുകാരുടെ വിശ്രമ മുറിയില്‍ ഈ സഞ്ചി വച്ച ശേഷം ശുചിമുറിയില്‍ പോയി തിരിക വന്നപ്പോള്‍ സഞ്ചി അവിടെ കണ്ടില്ല. മരുന്നിനും മറ്റ് അടിയന്തിര ചെലവുകള്‍ക്കുമായി കരുതിയിരുന്ന പണം നഷ്ടപ്പെട്ടതറിഞ്ഞ് അവര്‍ ബഹളം വെയ്ക്കുന്നതു കണ്ട നഴ്‌സുമാര്‍ സുരക്ഷാ വിഭാഗത്തെ വിവരം അറിയിക്കുകയും ചെയ്തു. ഉടന്‍ തന്നെ സര്‍ജന്റ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ ജീവനക്കാര്‍ അവിടെയെത്തി അന്വേഷണം നടത്തി.
സംശയാസ്പദമായ രീതിയില്‍ ഒരു യുവതിയെക്കണ്ട സര്‍ജന്റ് മെഡിക്കല്‍ കോളജ് പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ്‌ഐയും വനിതാ പോലീസുകാരുമടങ്ങുന്ന സംഘം എത്തി യുവതിയെ ചോദ്യം ചെയ്തപ്പോള്‍ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. പരിശോധനയില്‍ സഞ്ചി തിരിച്ചുകിട്ടിയെങ്കിലും അതില്‍ 4500 രൂപയുടെ കുറവുണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ് യുവതിയേയും കൊണ്ട് തിരികെ എസ്എടി ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ ശുചിമുറിയിലെ ഫഌഷ് ടാങ്കില്‍ നിന്നും രണ്ടായിരത്തിന്റെ രണ്ട് നോട്ടും അഞ്ഞൂറിന്റെ ഒരു നോട്ടും കണെ്ടത്തത്തുകയായിരുന്നു. എസ്എടി ആശുപത്രിയില്‍ സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശനം പാസുമൂലം കര്‍ശനമായി നിയന്ത്രിക്കുമെന്ന്് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ ബാബു പ്രദീപ് അറിയിച്ചു.