മയക്കുമരുന്ന് വിൽപന വിപുലീകരിക്കാൻ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കുട്ടിഗുണ്ടാ സംഘം പിടിയിൽ

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഒ​ന്ന​ര​ക്കോ​ടി രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​ർ മു​ന്പും ഇ​ത്ത​രം ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. പ​ല​രും പ​രാ​തി ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് വി​വ​രം പു​റ​ത്ത് അ​റി​യാ​തി​രു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം തീ​ര​മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ പെ​ട്ട​വ​രാണ് പോലീസിന്‍റെ പിടിയിലായ ഈ സംഘാംഗങ്ങൾ. ത​ങ്ങ​ളു​ടെ മ​യ​ക്കു​മ​രു​ന്നു വി​ൽ​പ​ന വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ണം കി​ട്ടാ​നാ​ണ് ഇ​വ​ർ ചാ​ല​ക്കു​ടി​യി​ലെ വ്യ​വ​സാ​യി​യെ ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്താ​ൻ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ​വ​രി​ൽ തി​രു​വ​ന​ന്ത​പു​രം നെ​ല്ലി​മൂ​ട് ആ​ദി​യ​ന്നൂ​ർ പൂ​തം​കോ​ടി സ്വ​ദേ​ശി അ​രു​ണ്‍ (25) ആ​ണ് ബ്ലാ​ക്ക് മെ​യ്‌ലിം​ഗ് പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്ത പ്ര​ധാ​നി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​രു​ണി​ന് പു​റ​മെ പു​ളി​മൂ​ട് മ​ഞ്ജു​നി​വാ​സി​ൽ അ​ന​ന്തു (24), കാ​ട്ടാ​ക്ക​ട കെ​ളു​ത്തു​മ്മ​ൽ കി​ഴ​ക്കേ​ക്ക​ര ഗോ​കു​ൽ ജി. ​നാ​യ​ർ (23), തി​രു​മ​ല ല​ക്ഷ്മി​ന​ഗ​ർ ജി​കെ നി​വാ​സി​ൽ വി​ശ്വ​ലാ​ൽ (23) എ​ന്നി​വ​രെ​യാ​ണു തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്ക​ഴ​ലി​യു​ടെ നി​ദേ​ശ പ്ര​കാ​രം ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി കെ.​എം. ജി​ജി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​രു​ണ്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. അ​ന​ന്തു​വി​നെ​തി​രെ തി​രു​വ​ല്ലം സ്റ്റേ​ഷ​നി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നെ​തി​രെ​യും സ്്റ്റേ​ഷ​നി​ലെ ജീ​പ്പു ത​ക​ർ​ത്ത കേ​സു​ണ്ട്. ചാ​ല​ക്കു​ടി സം​ഭ​വ​ത്തി​ൽ വ്യ​വ​സാ​യി​യു​ടെ ക​യ്യി​ലെ പ​ഴ​യ ഫോ​ണ്‍ എ​ങ്ങ​നെ ഇ​വ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​യ​ത് ഇ​പ്പോ​ഴും ദു​രൂ​ഹ​മാ​ണ്.

ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ ചി​ത്ര​ങ്ങ​ൾ അ​ട​ങ്ങി​യ ഫോ​ണ്‍ കൈ​മോ​ശം വ​ന്ന​താ​ണോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ​വ​രു​ടെ ഫോ​ണു​ക​ൾ, ലാ​പ് ടോ​പ്പു​ക​ൾ, കം​പ്യൂ​ട്ട​റു​ക​ൾ എ​ന്നി​വ പോ​ലീ​സ് ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment