പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ 69കാരി പിടിയില്‍…

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ സ്ത്രീ പൊലീസ് പിടിയില്‍.

മൈലമൂട് സ്വദേശിനിയായ 69 കാരിയാണ് കുളത്തൂപ്പുഴ പൊലീസ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒറ്റക്ക് താമസിക്കുന്ന സ്ത്രീ 16കാരനായ അയല്‍വാസി ബാലനെ കൂട്ടുകിടക്കാന്‍ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ അതിക്രമം കാട്ടിയെന്നാണ് പോലീസ് കേസ്.

ബാലന്‍ തന്നെ സംഭവം പുറത്ത് പറയുകയും പരാതി ഉയരുകയും ചെയ്തതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ഹാജരാക്കി വൈദ്യപരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തി.

Related posts

Leave a Comment