ഇതൊരസുഖമാണോ..! രോഗിയായെത്തി ഡോക്ടറുടെ ഫോണുമായി മുങ്ങിയയാളെ അറസ്റ്റു ചെയ്തു

ktm-arrest-lഗാന്ധിനഗര്‍: രോഗിയായെത്തി ഡോക്ടറെ കണ്ട് മരുന്നു കുറിപ്പിച്ച ശേഷം ലേഡി ഡോക്ടറുടെ മൊബൈല്‍ ഫോണുമായി കടന്നു. സംശയം തോന്നിയ ലേഡി ഡോക്ടര്‍ നല്കിയ വിവരം വച്ച് എയ്ഡ് പോസ്റ്റിലെ പോലീസ് മോഷ്ടാവിനെ പിടികൂടി. ഫോണ്‍ ആശുപത്രിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

തമിഴ്‌നാട് സ്വദേശി നയനാദാസ്(44) ആണ് പിടിയിലായത്. അത്യാഹിത വിഭാഗത്തിലെ മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടറെ കണ്ട് മരുന്നിനു കുറിപ്പിച്ച ശേഷം  മേശപ്പുറത്തിരുന്ന ഫോണുമായി കടക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ലേഡി ഡോക്്ടര്‍ മെഡിക്കല്‍ കോളജിലെ പോലീസ് എയ്ഡ്‌പോസ്റ്റില്‍ വിവരം അറിയിച്ചു.

എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ പോലീസ് ഓഫീസര്‍ എം.ആര്‍. ശ്രീജിത്ത് പ്രതിയെ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നും പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മെഡിക്കല്‍ കോളജ് പരിസരത്തെ കുറ്റിക്കാട്ടില്‍ നിന്നും മൊബൈല്‍ ഫോണും സിം കാര്‍ഡ് ആശുപത്രി പരിസരത്തെ ഫള്ക്‌സ് ബോര്‍ഡിനിടയില്‍ നിന്നും പോലീസ് കണ്ടെടുത്തു.

പ്രതിയെ ഗാന്ധിനഗര്‍ പോലീസിനു കൈമാറി. ഇയാള്‍ക്ക് മറ്റു മോഷണകേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഗാന്ധിനഗര്‍ എസ്‌ഐ എം.ജെ. അരുണ്‍ പറഞ്ഞു. പ്രതി കോട്ടയം ടൗണില്‍ ഹോട്ടല്‍ ജോലിക്ക് എത്തിയതാണെന്ന് പോലീസ് പറഞ്ഞു.

Related posts