കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന; അ​ഞ്ചു​ പേ​ർ പോലീസ് പി​ടി​യി​ൽ


കൊ​ല്ലം : കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന സം​ഘ​ത്തി​ലെ അ​ഞ്ചു പെ​രെ കൊ​ട്ടി​യം പോ​ലീ​സ് പി​ടി​കൂ​ടി. ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി​യ വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു കു​ട്ടി​ക​ളും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

സി​റ്റി പൊ​ലീ​സി​ന്‍റെ ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും കൊ​ട്ടി​യം സി​ഐ.​ദി​ലീ​ഷ്, എ​സ്.​ഐ.​അ​നി​ൽ, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ​റ​ക്കു​ളം മാ​ഞ്ഞാ​ലി മു​ക്കി​ലെ വ​ലി​യ വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു ക​ഞ്ചാ​വ് വി​ൽ​പ്പ​ന.

​നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ത​ഴു​ത്ത​ല​വ​ട​ക്കും​ക​ര കി​ഴ​ക്ക് മാ​ഞ്ഞാ​ലി മു​ക്ക് വ​ലി​യ വി​ള വീ​ട്ടി​ൽ സെ​യ്ദ​ലി (24), അ​ൽ​അ​മീ​ൻ (21), ഇ​ട​വ​പു​ന്ന​ക്കു​ളം സ​വാ​ദ് മ​ൻ​സി​ലി​ൽ സ​ജാ​ദ് (28), ഉ​മ​യ​ന​ല്ലൂ​ർ മേ​ലേ ക​ന്നി​മേ​ൽ വീ​ട്ടി​ൽ ആ​ന​ന്ദ​ൻ പി​ള്ള (27) വ​ട​ക്കേ​വി​ള പ​ണി​ക്ക​ർ കു​ള​ത്തി​ന് സ​മീ​പം ഷ​ഹ്ന മ​ൻ​സി​ലി​ൽ സ​ബീ​ർ (43) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

120 ഗ്രാം ​ക​ഞ്ചാ​വും നാ​ലു​ മൊ​ബൈ​ൽ ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ​തി​ന് ജു​വൈ​ന​ൽ ജ​സ്റ്റീ​സ് ആ​ക്റ്റും ഇ​വ​ർ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment