ഒ​റ്റ ദി​വ​സം 6,088 പേ​ര്‍​ക്ക് രോ​ഗം! കോ​വി​ഡ് ബാ​ധി​ച്ച് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 148 മരണം; ലോ​ക​ത്താ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 52 ല​ക്ഷ​ത്തി​ലേ​ക്ക്…

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,18,447 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 6,088 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 148 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 3,583 ആ​യി ഉ​യ​ര്‍​ന്നു. 66,330 സ​ജീ​വ കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്.
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച മാ​ത്രം 2,345 പു​തി​യ കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്.

ഇ​തോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം 41,642 ആ​യി ഉ​യ​ര്‍​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ മ​ര​ണ സം​ഖ്യ 1454 ആ​യി. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ ത​മി​ഴ്‌​നാട് ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്.

13,967 കേ​സു​ക​ളാ​ണ് ഇ​വി​ടെ റി​പ്പോ​ര്‍​ട്ടു ചെ​യ്ത​ത്. 94 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. ഗു​ജ​റാ​ത്തി​ലും സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. 12,905 പേ​ര്‍​ക്ക് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 773 പേ​ര്‍ മ​രി​ച്ചു.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് 11,659 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ടു ചെ​യ്തി​ട്ടു​ള്ള​ത്. 194 പേ​ര്‍ ഇ​വി​ടെ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 5,567 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

രോ​ഗി​ക​ളു​ടെ എ​ണ്ണം 52 ല​ക്ഷ​ത്തി​ലേ​ക്ക്

ലോ​ക​ത്താ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 52 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. 5,193,760 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. മ​ര​ണ​സം​ഖ്യ 3,34,597 ആ​യി ഉ​യ​ർ​ന്നു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,818 പേ​രാ​ണ് ലോ​ക​മാ​കെ മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ മാ​ത്രം 1,344 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ അ​മേ​രി​ക്ക​യി​ലെ ആ​കെ മ​ര​ണ​സം​ഖ്യ 96,280 ആ​യി.

അ​മേ​രി​ക്ക​യി​ൽ പു​തി​യ​താ​യി 27,215 പു​തി‍​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ്ര​സീ​ലി​ൽ 1,153 പേ​ർ കൂ​ടി മ​രി​ച്ചു. ആ​കെ മ​ര​ണ​സം​ഖ്യ 20,047 ആ​യി.

Related posts

Leave a Comment