ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി;  കൊലപ്പെട്ട അഭയ് മ​ല​യാ​ളി യു​വ​തി​യെ വി​വാ​ഹം ചെയ്ത് മരങ്ങാട്ടുപിള്ളിയിൽ താമസിച്ചു വരുകയായിരുന്നു


പാ​ലാ: താ​മ​സ​സ്ഥ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ഡി​ഷ സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ.

ഒ​ഡീ​ഷ സ്വ​ദേ​ശി​യും നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യു​മാ​യ അ​ഭ​യ് (48) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ കട​പ്പാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ താ​മ​സ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

അ​ടി​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ഭ​യ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി പ​ശ്ചി​മ​ബം​ഗാ​ള്‍ ജ​യ്പാ​ല്‍​ഗു​രി സ്വ​ദേ​ശി പ്ര​ദീ​പ് ബ​ർ​മ​നെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

സം​ഭ​വ​ശേ​ഷം കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ള​ത്തെ​ത്തി ട്രെ​യി​നി​ല്‍ നാ​ട്ടി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ കോ​യ​മ്പ​ത്തൂ​രി​ല്‍ ചെ​ന്നി​റ​ങ്ങി​യ പ്ര​തി​യെ റെ​യി​ല്‍​വേ പോലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ലാ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

കൊ​ല്ല​പ്പെ​ട്ട അ​ഭ​യ് തൊ​ഴി​ല്‍ തേ​ടി​യെ​ത്തി 24 വ​ര്‍​ഷ​മാ​യി കേ​ര​ള​ത്തി​ലാ​ണ് താ​മ​സം. പാ​ലാ​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ ഇ​യാ​ള്‍ മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി​നി​യാ​യ മ​ല​യാ​ളി യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് മ​ര​ങ്ങാ​ട്ടു​പി​ള്ളി ഇ​ല്ലി​ക്ക​ല്‍ നെ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ലാ​ണ് സ്ഥി​ര​താ​മ​സം.

ഇ​യാ​ളു​ടെ ഭാ​ര്യ വി​ദേ​ശ​ത്താ​ണ്. മ​ക്ക​ള്‍ ഹൈ​ദ​രാ​ബാ​ദി​ല്‍ പ​ഠി​ക്കു​ന്നു. ജോ​ലി ചെ​യ്യു​ന്ന​തി​നൊ​പ്പം ചെ​റു​കി​ട ക​രാ​ര്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​വ​ന്ന അ​ഭ​യ് ക​ട​പ്പാ​ട്ടൂ​രി​ല്‍ വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ താ​മ​സി​ച്ചു​വ​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു.

പ്ര​തി പ്ര​ദീ​പ് ബ​ർ​മ​ന്‍ അ​ഭ​യി​നൊ​പ്പം ഇ​ട​യ്ക്ക് ജോ​ലി​ക്ക് പോ​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ല്‍ താ​മ​സ​സ്ഥ​ല​ത്ത് ഒ​ത്ത് ചേ​ര്‍​ന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രു​മാ​യി വാ​ക്കു​ത​ര്‍​ക്ക​വും അ​ടി​പി​ടി​യും ഉ​ണ്ടാ​യി.

തു​ട​ര്‍​ന്ന് ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന അ​ഭ​യി​നെ പ്ര​തി ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment