വ്യാജമദ്യവിൽപന എതിർത്ത സി​പി​എം നേ​താ​വി​ന്‍റെ വാ​ഹ​ന​ങ്ങ​ൾ അഗ്നിക്കിരയാക്കി; കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണക്കേ​സ് പ്രതി ഷിഗിലിനെ കുടുക്കി പോലീസ്


ക​ണ്ണൂ​ർ: രാ​മ​തെ​രു​വി​ൽ സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ തീ​വെ​ച്ച് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ.

കീ​ച്ചേ​രി അ​ഞ്ചാം​പീ​ടി​ക​യി​ലെ എ.​ഷി​ഗി​ൽ (31)നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഫെ​ബ്രു​വ​രി 7 ന് ​പു​ല​ർ​ച്ചെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

സി​പി​എം പു​ഴാ​തി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ബി​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്കും ഓ​ട്ടോ​റി​ക്ഷ​യും സൈ​ക്കി​ളും അ​ക്ര​മി​ക​ൾ തീ​വെ​ച്ചു​ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ്യാ​ജ​മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന​യെ എ​തി​ര്‍​ത്ത വി​രോ​ധ​ത്തി​ലാ​ണ് ബി​ജു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്.

അ​റ​സ്റ്റി​ലാ​യ ഷി​ഗി​ൽ കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ കേ​സി​ലെ പ്ര​തി​യാ​ണ്. സം​ഭ​വ​ത്തി​ൽ രാ​മ​തെ​രു​വി​ലെ പ​ണ്ടാ​ര ഹൗ​സി​ൽ ടാ​ർ​സ​ൻ എ​ന്ന സു​മേ​ഷി(32) നെ ​പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​നി ര​ണ്ട് പേ​ർ കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ എ​എ​സ്ഐ​മാ​രാ​യ ര​ഞ്ജി​ത്ത്, അ​ജ​യ​ൻ, സി​പി​ഒ നാ​സ​ർ, രാ​ഘ​വ​ൻ, വി​ജി​നേ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.​പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

Related posts

Leave a Comment