ഗു​രു​ത​ര വീ​ഴ്ച; പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശീ​ല​നം;  ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാമെന്ന് ഫയർഫോഴ്സ് മേധാവി



തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന് ഫ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗം പ​രി​ശീ​ല​നം ന​ൽ​കി​യ​ത് ഗു​രു​ത​ര വീ​ഴ്ച​യെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട്.

ആ​ലു​വ​യി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട് ബു​ധ​നാ​ഴ്ച സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലാ​ണ് ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഗ്നി​ര​ക്ഷാ​സേ​ന പോ​പ്പു​ല​ർ ഫ്ര​ണ്ടിന് ​പ​രി​ശീ​ല​നം ന​ൽ​കി​യ​ത്.

ഇ​ത് ഏ​റെ വി​വാ​ദ​മാ​യ​തി​നെ​തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി ഡോ. ​ബി. സ​ന്ധ്യ ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ

പോ​പ്പു​ല​ർ ഫ്ര​ണ്ടിന് ​അ​ഗ്നി​ര​ക്ഷ സേ​ന പ​രി​ശീ​ല​നം ന​ൽ​കി​യ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന് ഡോ. ​ബി.​സ​ന്ധ്യ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ടിന് ​പ​രി​ശീ​ല​നം ന​ൽ​കി​യ​ത് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സം​ഘ​ട​ന​ക​ൾ​ക്ക് ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശീ​ല​നം ന​ൽ​കാ​റി​ല്ല.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങാ​തെ പ​രി​ശീ​ല​നം ന​ൽ​കി​യ​തി​ന് ഫ​യ​ർ​ഫോ​ഴ്സി​ലെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഗു​രു​ത​ര ച​ട്ട​ലം​ഘ​നം ഉ​ണ്ട ായെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ്രതിഷേധം, വിമർശനം
ജി​ല്ലാ ഓ​ഫീ​സ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സ​ന്ധ്യ​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​പ്പു​ല​ർ ഫ്ര​ണ്ട ിന് ​ഫ​യ​ർ​ഫോ​ഴ്സ് പ​രി​ശീ​ല​നം ന​ൽ​കി​യ​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ൽ നി​ന്നും പ്ര​തി​ഷേ​ധ​വും വി​മ​ർ​ശ​ന​വും ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ഫ​യ​ർ​ഫോ​ഴ്സ് മേ​ധാ​വി​യോ​ട് നി​ർ​ദേ​ശി​ച്ച​ത്.

വേദി പങ്കിട്ടത്
മാ​ര്‍​ച്ച് 30ന് ​വൈ​കി​ട്ട് ആ​ലു​വ പ്രി​യ​ദ​ര്‍​ശി​നി ടൗ​ണ്‍ ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളോ​ടൊ​പ്പം ഫ​യ​ര്‍ ഫോ​ഴ്‌​സി​ന്‍റെ ആ​ലു​വ യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ദി പ​ങ്കി​ട്ട​താ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. ​

Related posts

Leave a Comment