പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ജ​വാനെ ലഡാക്കിൽ നിന്നും അറസ്റ്റു ചെയ്തു ചവറ പോലീസ്


ച​വ​റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ജ​വാ​നെ ജോ​ലി​സ്ഥ​ല​മാ​യ ല​ഡാ​ക്കി​ൽ​നി​ന്ന് ച​വ​റ ​തെ​ക്കും​ഭാ​ഗം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ച​വ​റ സ്വ​ദേ​ശി മ​നു​മോ​ഹ​ന​നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​ശു​പ​ത്രി​യി​ൽ​വ​ച്ച് പ​രി​ച​യ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ ര​ണ്ടു​ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യാ​ണ് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment