വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ  ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി;അറസ്റ്റിലായ മഹേന്ദ്രൻ നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി


കൊ​ച്ചി: വി​വാ​ഹാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ യു​വാ​വ് നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ര്‍ കോ​ള​നി​യി​ല്‍ വീ​ട്ടു​ന​മ്പ​ര്‍ ഒ​മ്പ​തി​ല്‍ താ​മ​സി​ക്കു​ന്ന മ​ഹേ​ന്ദ്ര​നെ ക​ഴി​ഞ്ഞ ദി​വ​സം ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

കൊ​ച്ചി സി​റ്റി പോ​ലീ​സി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ മോ​ഷ​ണം, അ​ടി​പി​ടി ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ന്നി​നു രാ​ത്രി 10.30ഓ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മ​ഹേ​ന്ദ്ര​ന്‍ പി​താ​വി​നെ അ​സ​ഭ്യം പ​റ​യു​ക​യും വീ​ടി​ന​ക​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ ത​ട​ഞ്ഞ അ​മ്മ​യോ​ട് മ​ക​ളെ ആ​സി​ഡ് എ​റി​ഞ്ഞു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. കാ​പ്പ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ട​യാ​ളാ​ണ് മ​ഹേ​ന്ദ്ര​ന്‍.

Related posts

Leave a Comment