റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്ന് സിപിഎം ! നാറ്റോയില്‍ അംഗമാകരുതെന്ന് യുക്രൈന് താക്കീതു നല്‍കി യെച്ചൂരി…

റ​ഷ്യ വെ​ടി​നി​ര്‍​ത്ത​ലി​ന് ത​യ്യാ​റാ​ക​ണ​മെ​ന്ന് സി​പി​എം ! നാ​റ്റോ​യി​ല്‍ അം​ഗ​മാ​ക​രു​തെ​ന്ന് യു​ക്രൈ​ന് താ​ക്കീ​തു ന​ല്‍​കി യെ​ച്ചൂ​രി…

യു​ക്രൈ​നെ​തി​രാ​യ യു​ദ്ധ​ത്തി​ല്‍ റ​ഷ്യ വെ​ടി​നി​ര്‍​ത്ത​ലി​ന് ത​യ്യാ​റാ​ക​ണ​മെ​ന്ന് സി​പി​എം. ലോ​ക​ത്ത് സ​മാ​ധാ​നം പു​ല​ര​ണ​മെ​ന്നും സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പ​റ​ഞ്ഞു.

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി വാ​ര്‍​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ക്രൈ​നി​ല്‍ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്ക​ണം. യു​ക്രൈ​ന്‍ നാ​റ്റോ​യി​ല്‍ അം​ഗ​മാ​ക​രു​ത്. അ​മേ​രി​ക്ക​യു​ടെ ല​ക്ഷ്യം നാ​റ്റോ​യു​ടെ വ്യാ​പ​ന​മാ​ണെ​ന്നും യെ​ച്ചൂ​രി വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള ആ​ധി​പ​ത്യം നി​ല​നി​ര്‍​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​മേ​രി​ക്ക പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

യു​ക്രൈ​നി​ല്‍ നി​ന്നു​ള്ള ര​ക്ഷാ ദൗ​ത്യ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ന്നും യെ​ച്ചൂ​രി പ​റ​ഞ്ഞു.

Related posts

Leave a Comment