കാമുകന്‍റെ വീട്ടിൽ യുവതി തൂങ്ങി മരിച്ചതല്ല കെട്ടി തൂക്കിയത്; പ്രതിയെ കുടുക്കിയത് ആ കുടുക്ക്; ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സംശയം ശരിയായി; ആശ്വാസത്തോടെ കാമുകൻ


പത്തനംതിട്ട: പ്രതികളുടെ ശീലങ്ങളും രീതികളും അവരെത്തന്നെ കുടുക്കിലാക്കും എന്നതിനു മികച്ച ഉദാഹരണമായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളി കോട്ടാങ്ങലിൽ യുവതിയെ കാമുകന്‍റെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവം.

ആത്മഹത്യയല്ല കൊലപാതകമാണെന്നു ചുരുളഴിഞ്ഞ സംഭവത്തിൽ പ്രതിയിലേക്കു സംശയത്തിന്‍റെ മുന നീണ്ടത് യുവതിയുടെ കഴുത്തിൽ കാണപ്പെട്ട കുടുക്കിന്‍റെ പ്രത്യേകതകൊണ്ട്.

ധാരണക്കാരിയായ യുവതി ആത്മഹത്യ ചെയ്യാൻ ഒരിക്കലും ഇത്തരം കുരുക്ക് ഇടാൻ സാധ്യതയില്ലെന്നു പോലീസ് കണ്ടെത്തിയിരുന്നു. ലോക്കൽ പോലീസ് ആത്മഹത്യയെന്ന നിഗമനത്തിൽ എത്തിയ കേസാണ് ക്രൈംബ്രാഞ്ചിന്‍റെ അന്വേഷണത്തിൽ കൊലപാതകമാണെന്നു കണ്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

തടിയിലെ കെട്ട്

തടി കെട്ടുന്നവരാണ് സാധാരണ ഇത്തരം കുടുക്കുകൾ ഇടുന്നതെന്നും പോലീസ് അന്വേഷണത്തിൽ മനസിലാക്കി. അതോടെയാണ് സംശയം പ്രതി നസീറിലേക്കു നീണ്ടത്. യുവതിയെ കെട്ടിത്തൂക്കാൻ നസീർ കഴുത്തിലിട്ട കുരുക്ക് മരം മുറിക്കുന്നവരും തടി ലോറിയിൽ കെട്ടുന്നവരും ഉപയോഗിക്കുന്നതിനു തുല്യമായിരുന്നു.

കുടുക്ക് ഉണ്ടാക്കിയവർക്കല്ലാതെ ഇത് അഴിക്കാനും പ്രയാസമാകുന്ന രീതിയിലുള്ള കുടുക്ക് ആണിത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രതാപൻ നായർക്കു തോന്നിയ സംശയമാണ് തടിക്കച്ചവട പശ്ചാത്തലമുള്ള വ്യക്തികളിലേക്ക് അന്വേഷണം തിരിച്ചത്.

തടി വ്യാപാരിയായ നസീറിലേക്കും സംശയത്തിന്‍റെ മുന നീണ്ടു. തുടർന്നു ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു. യുവതിയുടെ നഖത്തിനിടയിൽനിന്നു ലഭിച്ച ഡിഎൻഎ സാന്പിളുകളും ശരീരത്തിലെ പാടുകളും ജനനേന്ദ്രയ ഭാഗത്തുനിന്നു ലഭിച്ച പുരുഷ ബീജത്തിന്‍റെ ഡിഎഎയും പ്രതിയുടേതുമായി സാമ്യമുള്ളതാണെന്നും കണ്ടെത്തിയതോടെ നസീർ അറസ്റ്റിലായി.

ക്രൂരമാനഭംഗം

മ​ല്ല​പ്പ​ള്ളി കോ​ട്ടാ​ങ്ങ​ലി​ലാണ് ഭ​ർ​ത്തൃ​മ​തി​യാ​യ യു​വ​തി കാ​മു​ക​ന്‍റെ വീ​ട്ടി​ൽ ദു​രൂ​ഹ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വിലാണ് വ​ഴി​ത്തി​രി​വുണ്ടായത്. അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി നി​ഗ​മ​ന​ത്തി​ലെ​ത്തി​യി​രു​ന്ന കേ​സ് കൊ​ല​പാ​ത​ക​മെ​ന്നു ക​ണ്ടെ​ത്തി​യ​തി​നൊ​പ്പം അ​റ​സ്റ്റി​ലാ​യ​ത് പ്ര​ദേ​ശ​വാ​സി​യാ​യ ത​ടി വ്യാ​പാ​രി. ക്രൂ​ര​മാ​യ ലൈം​ഗി​ക പീ​ഡ​ന​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി കൊ​ല്ല​പ്പെ​ട്ട​തെ​ന്ന ക​ണ്ടെ​ത്ത​ലും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി.

കോ​ട്ടാ​ങ്ങ​ൽ ചു​ങ്ക​പ്പാ​റ മാ​പ്പൂ​ര് റ്റി​ഞ്ചു മൈ​ക്കി​ളി​ന്‍റെ (26) ദു​രൂ​ഹ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019ൽ ​പെ​രു​ന്പെ​ട്ടി പോ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ലാണ് കോ​ട്ടാ​ങ്ങ​ൽ പു​ളി​മൂ​ട്ടി​ൽ ന​സീ​റി​നെ (നെ​യ്മോ​ൻ – 39) ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ടിജിൻ സംശയനിഴലിൽ

2019 ഡി​സം​ബ​ർ 15നാ​ണ് റ്റി​ഞ്ചു​വി​നെ കോ​ട്ടാ​ങ്ങ​ൽ പു​ല്ലാ​ന്നി​പ്പാ​റ ക​ണ​യി​ങ്ക​ൽ റ്റി​ജി​ൻ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഭർത്താവുമായി അകന്ന റ്റിഞ്ചു കാമുകൻ റ്റിജിൻ ജോസഫിനൊപ്പം താമസിച്ചുവരവേയായിരുന്നു മരണം. സംഭവത്തിൽ കാമുകൻ ടിജിൻ സംശയത്തിന്‍റെ നിഴലിലായിരുന്നു.

വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​വേ ക​ട്ടി​ലി​ൽ ത​ല ഇ​ടി​ച്ച് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ റ്റി​ഞ്ചു​വി​നെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച ന​സീ​ർ തു​ട​ർ​ന്ന് മു​റി​യു​ടെ മേ​ൽ​ക്കൂ​ര​യി​ലെ ഇ​രു​ന്പ് ഹൂ​ക്കി​ൽ കെ​ട്ടി​ത്തൂ​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ല്ലാ ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു.

സം​ഭ​വ​ദി​വ​സം രാ​വി​ലെ 9.45നും ​വൈ​കു​ന്നേ​രം 4.30 നു​മി​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മ​ര​ണം സം​ഭ​വി​ച്ചു​വെ​ന്നാ​യി​രു​ന്നു കേ​സ്. തൂ​ങ്ങി​മ​ര​ണം എ​ന്ന നി​ലയ്​ക്കാ​യി​രു​ന്നു ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം.

2017ൽ ​വി​വാ​ഹി​ത​യാ​യ റ്റി​ഞ്ചു ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് ആ​റു മാ​സ​മാ​യി കാ​മു​ക​നാ​യ റ്റി​ജി​ൻ ജോ​സ​ഫി​നൊ​പ്പം ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വ ​ദി​വ​സം കാ​മു​ക​നും അ​യാ​ളു​ടെ അ​ച്ഛ​നും പു​റ​ത്തു പോ​യ​ശേ​ഷം റ്റി​ഞ്ചു മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ.

കെട്ടിത്തൂക്കി

ഈ ​സ​മ​യം വീ​ട്ടി​ലെ​ത്തി​യ ത​ടി വ്യാ​പാ​രി​യാ​യ ന​സീ​ർ റ്റി​ഞ്ചു​വി​നെ തന്‍റെ ഇംഗിതത്തിനു വിധേയയാക്കാൻ ശ്രമിച്ചു. എന്നാൽ റ്റിഞ്ചു എതിർത്തതോടെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു മാനഭംഗപ്പെടുത്തുകയും ആ​ത്മ​ഹ​ത്യ​യെ​ന്നു വ​രു​ത്തിത്തീ​ർ​ക്കാ​ൻ കെ​ട്ടി​ത്തൂ​ക്കു​ക​യു​മായിരുന്നെന്നു പോ​ലീ​സ് പ​റ​ഞ്ഞു.

കേസ് തെളിഞ്ഞതോടെ യുവതിയുടെ മരണത്തിൽ സംശയത്തിന്‍റെ നിഴലിലായി പോലീസ് പീഡനത്തിന് ഇരയായ കാമുകൻ ടിജിൻ ജോസഫും ഇതോടെ സംഭവത്തിൽ നിരപരാധിയെന്നു തെളിഞ്ഞു.

റ്റിജിനെ പ്രതിയാക്കാൻ കൂരമർദനത്തിന് ഇരയാക്കിയ പെരുന്പെട്ടി എസ്ഐ ഷെറീഫിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. നിരപരാധിയായ തന്നെ ക്രൂരമായി മർദിച്ചു കുറ്റം സമ്മതിക്കാൻ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ടിജിൻ കോടതിയെ സമീപിച്ചതോടെയാണ് ഷെരീഫ് സസ്പെൻഷനിലായത്.

Related posts

Leave a Comment