ആഡംബരക്കാർ അമിതവേഗത്തിൽ  പിന്നോട് എടുക്കുന്നതിനെ ഓടയിൽ വീണു; എക്സൈസ് സംഘമെത്തിയപ്പോൾ കണ്ടത് ലക്ഷങ്ങളുടെ മയക്കു മരുന്ന്; രണ്ട് യുവാക്കൾ അറസ്റ്റിൽ

ക​ടു​ത്തു​രു​ത്തി: ആ​ഡം​ബ​ര കാ​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന എം.​ഡി.​എം.​എ. വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ എ​ക്സൈ​സ് പി​ടി​കൂ​ടി.

അ​തി​ര​മ്പു​ഴ വാ​മ​ന​പു​രം വീ​ട്ടി​ൽ താ​ഹി​ർ ഷാ​ഹു​ൽ (25), ആ​ർ​പ്പൂ​ക്ക​ര ഷാ​നു മ​ന​സി​ൽ വീ​ട്ടി​ൽ ബാ​ദു​ഷാ കെ.​ന​സീ​ർ(28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ രാ​ഗേ​ഷ്. ബി.​ചി​റ​യ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ഇന്നലെ വൈ​കിട്ട് അ​ഞ്ചോ​ടെ കു​റു​പ്പ​ന്ത​റ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്നാ​ണ് മ​യ​ക്കു​മ​രു​ന്നു​മാ​യി പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.
രക്ഷപ്പെടാൻ ശ്രമം
ക​ടു​ത്തു​രു​ത്തി എ​ക്സൈ​സ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തെ ക​ണ്ട് പ്ര​തി​ക​ൾ കാ​ർ അ​തി​വേ​ഗം പി​ന്നോ​ട്ടെ​ടു​ത്ത് ര​ക്ഷ​പ്പെടാ​ൻ ശ്ര​മി​ക്ക​വെ കാ​ർ മൈ​ൽ കു​റ്റി ത​ക​ർ​ത്ത് ഓ​ട​യി​ൽ താ​ഴു​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്നും 18.800 ഗ്രാം ​മ​യ​ക്കു​മ​രു​ന്നും കെ.​എ​ൽ.17. എ​സ്-3557 ര​ജി​സ്റ്റ​ർ ന​മ്പ​രി​ലു​ള്ള സി​ലേ​റി​യ കാ​റും ര​ണ്ട് ഐ​ഫോ​ണു​ക​ളും ക​ണ്ടെ​ടു​ത്തു.

അ​ഞ്ചു ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന എം.​ഡി.​എം.​എ. വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​ണി​തെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു.

Related posts

Leave a Comment