വീട്ടിൽ അതിക്രമിച്ചു കയറി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ മാനഭംഗപ്പെടുത്തിയ കേസിൽ മധ്യവയസ്കൻ അ​റ​സ്റ്റി​ൽ; . പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണിപ്പെടുത്തിയും പീഡിപ്പിച്ചു

ശ്രീ​ക​ണ്ഠ​പു​രം: പ​തി​മൂ​ന്ന്കാ​രി​യാ​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ മാനഭംഗപ്പെടുത്തിയ കേസിൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ബീ​ഫ് സ്റ്റാ​ൾ ന​ട​ത്തു​ന്ന ന​ടു​വി​ൽ ക​ണ്ണാ​ടി​പ്പാ​റ​യി​ലെ കെ.​പി. മൊ​യ്തീ​നെ (56) യാ​ണ് ശ്രീ​ക​ണ്ഠ​പു​രം സി​ഐ വി.​വി. ല​തീ​ഷും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഓ​ണാ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി മാനഭംഗപ്പെടുത്തുകയാ​യി​രു​ന്നു​വെ​ന്ന് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പു​റ​ത്ത് പ​റ​ഞ്ഞാ​ൽ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു.

ക​ഴി​ഞ്ഞ പെ​രു​നാ​ൾ ദി​വ​സം ഇ​യാ​ളു​ടെ ഓ​ട്ടോ​ടാ​ക്സി​യി​ൽ പൊ​ടി​ക്ക​ള​ത്ത് എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച​താ​യും പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പെ​ൺ​കു​ട്ടി സ്കൂ​ൾ അ​ധ്യാ​പി​ക​യോ​ട് വി​വ​രം പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ക​ണ്ണൂ​ർ ചൈ​ൽ​ഡ് ലൈ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചൈ​ൽ​ഡ് ലൈ​ൻ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ ഇ​ന്ന് പു​ല​ർ​ച്ചെ ന​ടു​വി​ൽ ടൗ​ണി​ൽ വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് വൈ​കു​ന്നേ​രം ത​ളി​പ്പ​റ​ന്പ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts