ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പെ​ൺ​കു​ട്ടി​യു​ടെ അ​ശ്ലീ​ല​ചി​ത്രം പ്ര​ച​രി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

താ​മ​ര​ശേ​രി: ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ സ​ഹി​തം അ​പ​കീ​ർ​ത്തി​ക​ര​മാ​യ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച അ​മ്പാ​യ​ത്തോ​ട് ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ മ​ജ്നാ​സി (19)നെ ​താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ നി​ന്ന് ത​ന്റെ ചി​ത്ര​ങ്ങ​ളു​ടെ പ​ക​ർ​പ്പെ​ടു​ത്ത് അ​ശ്ലീ​ല വാ​ക്കു​ക​ൾ ചേ​ർ​ത്ത് സ​ന്ദേ​ശം അ​യ​ച്ചെ​ന്ന് കാ​ണി​ച്ച് താ​മ​ര​ശേ​രി സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ചു​കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

പോ​ക്സോ ആ​ക്ട് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ പി​ന്നീ​ട് കോ​ഴി​ക്കോ​ട് പോ​ക്സോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts

Leave a Comment