മലേഷ്യയിലെ മാക്സിന് വിദൂര നിയന്ത്രിത (ടെ​ലി ഗൈ​ഡ​ഡ്) ശ​സ്ത്ര​ക്രി​യ പൂക്കോട് നിന്ന്

ക​ൽ​പ്പ​റ്റ: വെ​റ്റ​റി​ന​റി മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി വിദൂര നിയന്ത്രിത (ടെ​ലി ഗൈ​ഡ​ഡ്) ശ​സ്ത്ര​ക്രി​യ ന​ട​ത്തി. മ​ലേ​ഷ്യ​യി​ലെ പെ​നാം​ഗി​നു സ​മീ​പം വി​ൻ​സ​ർ മൃ​ഗാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​ച്ച മി​നി​യേ​ച്ച​ർ പി​ൻ​ഷ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട ര​ണ്ടുമാ​സം പ്രാ​യ​മു​ള്ള മാ​ക്സ് എ​ന്ന നാ​യ​ക്കു​ട്ടി​ക്കാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​ർ ടെ​ലി മീ​ഡി​യ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ് സ​ങ്കീ​ർ​ണ​മാ​യ തൊ​റാ​സി​ക് ശ​സ്ത്ര​ക്രി​യ​യ്ക്കു ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

വാ​സ്ക്യൂ​ലാ​ർ റിം​ഗ് അ​നോ​മ​ലി എ​ന്ന ജ​ന്മ​വൈ​ക​ല്യ​ത്തി​ൽ​നി​ന്നാ​ണ് ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മാ​ക്സ് മോ​ചി​ത​നാ​യ​ത്. ഭ്രൂ​ണാ​വ​സ്ഥ​യി​ലി​രി​ക്കെ മ​ഹാ​ര​ക്ത​ധ​മ​നി ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ധ​മ​നി​യു​മാ​യി​ചേ​ർ​ന്ന് അ​ന്ന​നാ​ള​ത്തി​നു​ചു​റ്റു​മാ​യി വ​ല​യം സൃ​ഷ്ടി​ക്കു​ക​യും അ​ന്ന​നാ​ളം അ​തി​നു​ള്ളി​ൽ ഞെ​രു​ങ്ങി​പ്പോ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് വാ​സ്ക്യു​ലാ​ർ റിം​ഗ് അ​നോ​മ​ലി.

ക​ഴി​ക്കു​ന്ന ആ​ഹാ​രം കെ​ട്ടി​ക്കി​ട​ന്നു അ​ന്ന​നാ​ളം ക്ര​മാ​തീ​ത​മാ​യി വി​ക​സി​ക്കാ​നും ഇ​ത് കാ​ര​ണ​മാ​കും. കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ.​കോ​ശി ജോ​ണ്‍, ആ​ശു​പ​ത്രി മേ​ധാ​വി ഡോ.​കെ.​സി. ബി​പി​ൻ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഡോ.​എ​സ്. സൂ​ര്യ​ദാ​സ്, ഡോ.​എ​ൻ.​എ​സ്. ജി​നേ​ഷ്കു​മാ​ർ, ഡോ.​ജി​ഷ ജി. ​നാ​യ​ർ, ഡോ.​ഇ.​സി. പ്ര​വീ​ണ്‍ എ​ന്നി​വ​രാ​ണ് ശ​സ്ത്ര​ക്രി​യ​യ്ക്കു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.

മാ​ക്സി​നെ ചി​കി​ത്സ​യ്ക്കെ​ത്തി​ച്ച ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഡോ.​ഷി​ബു സു​ലൈ​മാ​നാ​ണ് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടെ​ലി ഗൈ​ഡ​ഡ് ശ​സ്ത്ര​ക്രി​യ​യ്ക്കു വ​ഴി​യൊ​രു​ക്കി​യ​ത്.

പൂ​ക്കോ​ടു​നി​ന്നു ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് മ​ലേ​ഷ്യ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ്ക്കു സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. അ​ഞ്ചു മ​ണി​ക്കൂ​റെ​ടു​ത്താ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

വി​ൻ​സ​ർ ആ​ശു​പ​ത്രി​യി​ലെ ഡോ.​ഷി​ബു സു​ലൈ​മാ​ൻ, ഡോ.​ശി​വ​കു​മാ​ർ​സിം​ഗ്, ഡോ.​തെ​ഐ​ലിം​ഗ്, ഡോ.​അ​മ​ൽ ഭാ​സ്ക​ർ എ​ന്നി​വ​ർ ശ​സ്ത്ര​ക്രി​യ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

Related posts

Leave a Comment