ഐസ്‌ക്രീം പ്രേമികളെ കോവിഡ് പ്രേമിക്കുമോ ? ഐസ്‌ക്രീമിലൂടെ കോവിഡ് അതിവേഗം ബാധിക്കുമെന്ന പ്രചാരണത്തിനു പിന്നിലുള്ള വസ്തുത ഇങ്ങനെ…

ഐസ്‌ക്രീം തിന്നുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്നും ഐസ്‌ക്രീം പ്രിയരില്‍ കോവിഡ് അതിവേഗം വ്യാപിക്കുമെന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്.

എന്നാല്‍, അത്തരം പ്രചാരണങ്ങളെയെല്ലാം ലോകാരോഗ്യ സംഘടന തള്ളി. ഐസ്‌ക്രീമും മറ്റ് തണുപ്പുള്ള പദാര്‍ത്ഥങ്ങളും കൊറോണ വൈറസ് പടരാന്‍ കാരണമാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ശാസ്ത്രീയമായി യാതൊരു തെളിവും ഇല്ലാത്ത കാര്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

കോവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആരോഗ്യസേതു ആപ് വഴിയുള്ള വിവരങ്ങള്‍ മാത്രം പാലിക്കണമെന്നാണ് കേന്ദ്ര നിലപാട്.

ആരോഗ്യസേതു ആപ്പിലൂടെ കൃത്യമായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. വ്യാജ വാര്‍ത്തകള്‍ തടയുന്നത് അടക്കം ലക്ഷ്യമിട്ടാണ് ആരോഗ്യ സേതു ആപ്പിന് തുടക്കം കുറിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ് ഉപയോഗിക്കണമെന്ന് കേന്ദ്ര നിര്‍ദേശമുണ്ട്. എന്തായാലും കോവിഡ് വരുമെന്ന് പേടിച്ച് ആരും ഐസ്‌ക്രീം കഴിക്കാതിരിക്കേണ്ട എന്നു ചുരുക്കം.

Related posts

Leave a Comment