വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;   ബന്ധുക്കളുടെ പരാതിയിൽ   ഭ​ർ​ത്താ​വ് അറസ്റ്റിൽ

നെന്മാ​റ: വീ​ട്ട​മ്മ​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. ക​യ​റാ​ടി മ​രു​ത​ഞ്ചേ​രി പാ​റ​ക്ക​ളം​വീ​ട്ടി​ൽ പ്ര​കാ​ശ​നാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ കു​റ്റ​ത്തി​നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്ത​ത്.ശ​നി​യാ​ഴ്ച രാ​വി​ലെ 11-നാ​ണ് പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ച​ന്ദ്രി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണ​ത്തി​നു ര​ണ്ടു​ദി​വ​സം​മു​ന്പ് ഇ​വ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ നെന്മാ​റ പോ​ലീ​സി​നു പ​രാ​തി ന​ല്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. പ്ര​തി​യെ ആ​ല​ത്തൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts