​അമ്മൂമ്മയെന്ന കാര്യം ലഹരിയിൽ മറന്നു; മദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാത്തതിലെ വൈരാഗ്യം കൊച്ചു മകൻ തീർത്തത് കേട്ടാൽ ഞെട്ടും


വെ​ഞ്ഞാ​റ​മൂ​ട്: മ​ദ്യ​പി​ക്കാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​ന് അ​മ്മൂ​മ്മ​യു​ടെ ത​ല ഭി​ത്തി​യി​ലി​ടി​പ്പിച്ച് പ​രിക്കേ​ൽ​പ്പി​ച്ച ചെ​റു​മ​ക​നെ​തി​രേ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെടുത്ത് അ​റ​സ്റ്റ് ചെ​യ്തു.വാ​മ​ന​പു​രം മേ​ലാ​റ്റു​മൂ​ഴി ക​രും​കു​റ്റി​ക്ക​ര കു​റ്റി സ്വ​ദേ​ശി ര​ഞ്​ജി​ത്തി​നെ​തി​രെ​യാ​ണ് (32) കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ- മ​ദ്യ​പാ​നി​യാ​യ ര​ഞ്ജി​ത്ത് മ​ദ്യം വാ​ങ്ങാ​ൻ വൃ​ദ്ധ​യോ​ട് പ​ണം ചോ​ദി​ക്കു​ക പ​തി​വാ​യി​രു​ന്നു. കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​ങ്ങു​മാ​യി​രു​ന്നു.

പ​തി​വു​പോ​ലെ ക​ഴി​ഞ്ഞ ദി​വ​സ​വും മ​ദ്യ​ല​ഹ​രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ ര​ഞ്ജി​ത്ത് വീ​ണ്ടും മ​ദ്യ​പി​ക്കാ​നാ​യി വൃ​ദ്ധ​യോ​ട് പ​ണം ചോ​ദി​ച്ചു. എ​ന്നാ​ൽ അ​വ​ർ പ​ണം കൊ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

തു​ട​ർ​ന്നു​ള്ള വ​ഴ​ക്കി​നി​ടെ ര​ഞ്ജി​ത് വൃ​ദ്ധ​യെ മ​ർ​ദ്ദി​ക്കു​ക​യും ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പിക്കു​ക​യു​മാ​യി​രു​ന്നു.ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സി​ഐ സൈ​ജുനാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ര​ഞ്​ജി​ത്തി​നെ പി​ടികൂ​ടു​ക​യും വ​ധശ്ര​മ​ത്തി​ന് കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment