വീ​ടി​ന്‍റെ ടെ​റ​സി​ൽ​നി​ന്ന് പി​താ​വി​നെ ത​ള്ളി​യി​ട്ട് മ​ക​ൻ; പരിക്കേറ്റ വിനോദിന്‍റെ ആദ്യഭാര്യയിലുള്ള മകൻ വിപിന്‍റെ ക്രൂരതയെക്കുറിച്ച് പോലീസ് പറ‍യുന്നതിങ്ങനെ…

കാ​ട്ടാ​ക്ക​ട: വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് മ​ക​ൻ ത​ള്ളി​യി​ട്ട പി​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ. മ​ക​ൻ അ​റ​സ്റ്റി​ൽ. അ​ന്തി​യൂ​ർ​ക്കോ​ണം കാ​പ്പി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​നോ​ദി​നെ​യാ​ണ് (56) ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി മ​ക​ൻ വി​പി​ൻ ( 20 ) ത​ള്ളി​യി​ട്ട​ത്. മ​ക​നെ മ​ല​യി​ൻ​കീ​ഴ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​ഞ്ഞ​ത്: വി​നോ​ദി​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള മ​ക​നാ​ണ് വി​പി​ൻ. മാ​താ​വി​ന്‍റെ അ​മ്മ​യോ​ടൊ​പ്പം ത​മി​ഴ്‌​നാ​ട് ഊ​ര​മ്പി​ലാ​ണ് വി​പി​ൻ താ​മ​സി​ക്കു​ന്ന​ത്.

സം​ഭ​വ ദി​വ​സം രാ​ത്രി എ​ട്ടോ​ടെ വി​പി​ൻ അ​ന്തി​യൂ​ർ​ക്കോ​ണ​ത്തെ​ത്തി പി​താ​വു​മാ​യി സം​സാ​രി​ക്കു​ന്ന​തി​നി​ടെ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ വി​പി​ൻ അ​ന്തി​യൂ​ർ​ക്കോ​ണ​ത്തെ വീ​ട്ടി​ലെ​ത്തി ടെ​റ​സി​ന് മു​ക​ളി​ൽ ക​യ​റി.

ഇ​ത​റി​ഞ്ഞ് വി​നോ​ദ് അ​വി​ടെ​യെ​ത്തി മ​ക​നു​മാ​യി വീ​ണ്ടും വാ​ക്ക് ത​ർ​ക്ക​വും പി​ടി​വ​ലി​യു​മാ​യി. ഇ​തി​നി​ടെ അ​ടി​യേ​റ്റ് വി​നോ​ദ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.

തു​ട​ർ​ന്ന് വി​നോ​ദി​നെ ടെ​റ​സി​ൽ നി​ന്നും താ​ഴേ​യ്ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ വി​പി​ൻ മൊ​ഴി ന​ൽ​കി. ഈ ​സ​മ​യം വി​നോ​ദ് മാ​ത്ര​മേ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

​ത​ള്ളി​യി​ട്ട ശേ​ഷം മു​ങ്ങി​യ വി​പി​നെ ത​ച്ചോ​ട്ടു​കാ​വ് ഭാ​ഗ​ത്ത് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.

ഉ​ട​ൻ പോ​ലീ​സ് വി​പി​നെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ ര​ക്തം വാ​ർ​ന്ന നി​ല​യി​ൽ വി​നോ​ദി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​നോ​ദി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment