തേ​നീ​ച്ചക്കൂ​ട് പ​രു​ന്ത് ഇ​ള​ക്കി​, പണി കിട്ടയത് തൊഴിലാളികള്‍ക്ക്! ജി​ല്ലാ കൃ​ഷി​ത്തോ​ട്ടത്തിൽ തേ​നീ​ച്ച ആ​ക്ര​മ​ണം

കോ​ത​മം​ഗ​ലം: നേ​ര്യ​മം​ഗ​ലം ജി​ല്ലാ കൃ​ഷി​ത്തോ​ട്ടത്തിൽ വ​ൻ​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 15 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേറ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ട് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തേ​നീ​ച്ചക്കൂ​ട് പ​രു​ന്ത് ഇ​ള​ക്കി​യ​തിനെ തുടർന്നായിരുന്നു ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യായിരുന്നു സം​ഭ​വം.

നേ​ര്യ​മം​ഗ​ലം ഈ​റ​യ്ക്ക​ൽ അ​ബ്ബാ​സ് (50), ക​രാ​റു​കാ​ര​ന്‍റെ ജോ​ലി​ക്കാ​ര​നാ​യ മൂ​വാ​റ്റു​പു​ഴ​യി​ൽ താ​മ​സി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി ഷാ​ഹു​ൽ എ​ന്നി​വ​ർ​ക്കാ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റത്.

ഇവരെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വി​ശാ​ഖ്, സാ​ജു, സി​നോ, ഷി​ജു, ബി​ജു, രാ​ജേ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ മ​റ്റു​ള്ള​വ​രെ നേ​ര്യ​മം​ഗ​ലം പി​എ​ച്ച്സി​യി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ​ ന​ൽ​കി വി​ട്ട​യ​ച്ചു.

അ​ബ്ബാ​സി​നെ​യും ഷാ​ഹു​ലി​നെയും തേ​നീ​ച്ചക്കൂ​ട്ടം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തേ​റ്റവർ പ്രാ​ണ​ര​ക്ഷാ​ർ​ഥം ചിതറിയോടി.

മിക്കവരുടെയും ത​ല​യി​ൽ ഉൾപ്പെടെ ശ​രീ​ര​മാ​സ​ക​ലം കു​ത്തേ​റ്റു. അ​സ​ഹ​നീ​യ​മാ​യ നീ​റ്റ​ലും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ടതായി കുത്തേറ്റവർ പറഞ്ഞു.

ആ​വോ​ലി​ച്ചാ​ൽ റോ​ഡി​ൽ ഫാം ​ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മീ​ൻ​കു​ളം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ കോ​ണ്‍​ക്രീ​റ്റ് പ​ണി​ക​ൾ ന​ട​ക്കു​ന്ന ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് വ​ൻ​തേ​നീ​ച്ച​യു​ടെ ആ​ക്ര​മണത്തിനിരയായ​ത്.

Related posts

Leave a Comment