കൂ​ട്ടു​പു​ഴ​യി​ൽ എ​ക്സൈ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്ന വാ​ഹ​ന​വും പ്ര​തി​യും ക​സ്റ്റ​ഡി​യി​ൽ; പി​ടി​യി​ലാ​യ​ത് മ​ല​പ്പു​റ​ത്തുനി​ന്ന്


ഇ​രി​ട്ടി: കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക്പോ​സ്റ്റി​ൽ വാ​ഹ​നം പ​രി​ശോ​ധി​ക്ക​വേ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ത​ട്ടി​ക്കൊ​ണ്ടു പോ​വു​ക​യും വ​ഴി​യ​രി​കി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ വാ​ഹ​ന​വും പ്ര​തി​യും പി​ടി​യി​ൽ.

ബേ​പ്പൂ​ർ സ്വ​ദേ​ശി യാ​സ​ർ അ​റ​ഫാ​ത്തി​നെ​യും കെ​എ​ല്‍ 45 എം 6300 ​ന​മ്പ​ര്‍ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​വും കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ക്‌​സൈ​സ് ക​മീ​ഷ്ണ​ർ സ്‌​ക്വാ​ഡും ഇ​രി​ട്ടി പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വാ​ഹ​ന​വും പ്ര​തി​യേ​യും ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്ര​തി ക​ട​ത്തി​കൊ​ണ്ടു വ​ന്ന മ​യ​ക്കു​മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നും കൂ​ട്ടു പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും എ​ക്‌​സൈ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണ​ത്തി​ൽ എ​ക്‌​സൈ​സ് ക​മീ​ഷ്ണ​ർ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ കൂ​ട്ടു​പു​ഴ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ്‌ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, ക​ണ്ണൂ​ർ സ്‌​ക്വാ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ കെ . ​പ്ര​ദീ​പ്‌​കു​മാ​ർ, സി​ഇ​ഒ​മാ​രാ​യ സ​ച്ചി​ൻ​ദാ​സ്, നി​തി​ൻ ചോ​മാ​രി എ​ന്നി​വ​രും പോ​ലീ​സ് പാ​ർ​ട്ടി​യി​ൽ എ​സ്ഐ സ​നീ​ഷ്, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ അ​നൂ​പ്, ഷി​ജോ​യ്, ഷൗ​ക്ക​ത്ത​ലി,നി​ജീ​ഷ് എ​ന്നി​വ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30 തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കെ.​കെ. ഷാ​ജി​യെ​യാ​ണ് വാ​ഹ​ന​ത്തി​നു​ള്ളി​ൽ ക​യ​റി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വാ​ഹ​നം ഓ​ടി​ച്ചു​പോ​വു​ക​യും മൂ​ന്നു കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞ് കി​ളി​യ​ന്ത​റ ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽ ഇ​റ​ക്കി​വി​ടു​ക​യും ചെ​യ്ത​ത്.

Related posts

Leave a Comment