എ​സ്എം​എ മ​രു​ന്നി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യ സം​ഭ​വം; കേ​ന്ദ്ര ന​ട​പ​ടി​യി​ൽ സ​ന്തോ​ഷി​ച്ച് പ​ള്ളി​ക്ക​ര സ്വ​ദേ​ശി അ​ർ​ഷാ​ദും

കി​ഴ​ക്ക​മ്പ​ലം: എ​സ്എം​എ (സ്പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി ) മ​രു​ന്നി​ന് ജി​എ​സ്ടി ഒ​ഴി​വാ​ക്കി​യ കേ​ന്ദ്ര ന​ട​പ​ടി​യി​ൽ സ​ന്തോ​ഷി​ക്കു​ന്ന​വ​രി​ൽ പ​ള്ളി​ക്ക​ര സ്വ​ദേ​ശി അ​ർ​ഷാ​ദും.

എ​സ്എം​എ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ മ​രു​ന്നി​ന് ജി​എ​സ്ടി​യും ഇ​റ​ക്കു​മ​തി തീ​രു​വ ഉ​ൾ​പ്പെ​ടെ 18 കോ​ടി രൂ​പ​യാ​യി​രു​ന്നു വി​ല. വി​ദേ​ശ​ത്ത് നി​ന്നാ​ണ് മ​രു​ന്ന് ഇ​ന്ത്യ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്.

മ​രു​ന്നി​ന്‍റെ തീ​രു​വ കു​റ​ക്കു​ന്ന​തി​നും ജി​എ​സ്ടി ഒ​ഴി​വാ​ക്കാ​ക്കു​ന്ന​തി​നും വേ​ണ്ടി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ലോ​ക്സ​ഭാ-​രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ളേ​യും നേ​രി​ൽ ക​ണ്ട് പ​ള്ളി​ക്ക​ര കാ​രു​ണ്യ സ്പ​ർ​ശം ചാ​രി​റ്റി പ്ലാ​റ്റ് ഫോം ​ഭാ​ര​വാ​ഹി​യാ​യ അ​ർ​ഷാ​ദ് ബി​ൻ സു​ലൈ​മാ​ൻ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

കൂ​ടാ​തെ പ്ര​ധാ​ന​മ​ന്ത്രി, ഗ​വ​ർ​ണ​ർ, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​ന്നി​വ​ർ​ക്ക് ഇ-​മെ​യി​ൽ വ​ഴി​യും നി​വേ​ദ​ന​മെ​ത്തി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ൽ സ്‌​പൈ​ന​ൽ മ​സ്കു​ല​ർ അ​ട്രോ​ഫി രോ​ഗ​ത്തി​ന് ഇ​ന്ത​യി​ൽ മ​രു​ന്ന് നി​ർ​മി​ക്കു​ന്നി​ല്ല. 18 കോ​ടി രൂ​പ വി​ല​യു​ള്ള മ​രു​ന്നി​ന് 23 ശ​ത​മാ​നം ഇ​റ​ക്കു​മ​തി നി​കു​തി​യും, 12 ശ​ത​മാ​നം ജി​എ​സ്ടി​യും കൂ​ടി​ച്ചേ​രു​മ്പോ​ൾ നി​കു​തി ഇ​ന​ത്തി​ൽ മാ​ത്രം 6.5 കോ​ടി​യോ​ളം രൂ​പ ചെ​ല​വ് വ​രും.

 

Related posts

Leave a Comment