നാ​ടി​നെ വി​ളി​ച്ചു​ണ​ര്‍​ത്തി​യ മ​ണി​നാ​ദം! വി​ദേ​ശനി​ര്‍​മി​ത​മാ​യ ​മ​ണി​യു​ടെ നാ​ദം എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രെ കേ​ള്‍ക്കാം

ചേ​ര്‍​ത്ത​ല: പ​ണ്ട് അ​ര്‍​ത്തു​ങ്ക​ല്‍ ഗ്രാ​മ​ത്തി​ന്‍റെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ഘ​ടി​കാ​ര​മാ​യി​രു​ന്നു അ​ര്‍​ത്തു​ങ്ക​ല്‍ പ​ള്ളി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന മ​ണി.

പൂ​ര്‍​ണ​മാ​യും വി​ദേ​ശനി​ര്‍​മി​ത​മാ​യ ​മ​ണി​യു​ടെ നാ​ദം എ​ട്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ വ​രെ കേ​ള്‍​ക്കാ​മാ​യി​രു​ന്നു. കെ​ട്ടി​ട​ങ്ങ​ളും മ​റ്റും പെ​രു​കി​യ​തോ​ടെ​യാ​ണു മ​ണി​നാ​ദ​ത്തി​ന്‍റെ വ്യാ​പ​നം കു​റ​ഞ്ഞ​ത്.

വാ​ച്ചു​ക​ളും ക്ലോ​ക്കു​ക​ളും വ്യാ​പ​ക​മ​ല്ലാ​തി​രു​ന്ന കാ​ല​ത്തു പു​ല​ര്‍​ച്ചെ അ​ഞ്ചി​നു​ള്ള മ​ണി​നാ​ദ​മാ​ണു ജ​ന​ങ്ങ​ളെ പ്ര​ഭാ​ത​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ചി​രു​ന്ന​ത്.

തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് 12നും ​സ​ന്ധ്യ​യ്ക്കും രാ​ത്രി എ​ട്ടി​നും മ​ണി​നാ​ദം മു​ഴ​ങ്ങും. പ​ഴ​യപ​ള്ളി​യി​ല്‍ 1867ല്‍ ​സ്ഥാ​പി​ക്ക​പ്പെ​ട്ട ഈ ​അ​ദ്ഭു​ത​മ​ണി​യി​ല്‍ യേ​ശു​വി​ന്‍റെ ക്രൂ​ശി​ത​രൂ​പ​വും ഉ​ണ്ണി​യേ​ശു​വി​നെ വ​ഹി​ക്കു​ന്ന മാ​താ​വി​ന്‍റെ ചി​ത്ര​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്.

ഒ​രു മീ​റ്റ​റി​ലേ​റെ വ്യാ​സ​വും ഒ​രു ട​ണ്ണോ​ളം ഭാ​ര​വു​മു​ള്ള മ​ണി തൂ​ക്കി​യി​ടാ​നു​ള്ള ഭാ​ഗ​ത്ത് ആ​റു മ​നു​ഷ്യ​മു​ഖ​ങ്ങ​ള്‍ കൊ​ത്തി​യി​ട്ടു​ണ്ട്.

2012 ല്‍ ​പു​തി​യ മ​ണി സ്ഥാ​പി​ച്ചു. അ​ന്നുമു​ത​ല്‍ പ​ഴ​യ​മ​ണി തീ​ര്‍​ഥാ​ട​ക​ര്‍​ക്കു കാ​ഴ്ച വി​സ്മ​യ​മൊ​രു​ക്കി പ​ഴ​യ​പ​ള്ളി​യു​ടെ ബാ​ല്‍​ക്ക​ണി​യി​ല്‍ പ്ര​ത്യേ​ക​മാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment