ശ്രീലങ്കയില്‍ നിന്നും ഐഎസ് ഭീകരര്‍ ലക്ഷദ്വീപിലേക്ക് കടന്നു ! ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നത്; കേരള തീരത്ത് അതീവ ജാഗ്രത…

തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ സങ്കടക്കടലാക്കിയ ഭീകരര്‍ ലക്ഷദ്വീപിലേക്ക് നീങ്ങിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലങ്കയില്‍ നിന്ന് ബോട്ടുമാര്‍ഗം 15 ഐഎസ് ഭീകരരാണ് ലക്ഷദ്വീപിലേക്ക് നീങ്ങിയതെന്ന് കേന്ദ്ര ഇന്റലിജന്‍സ് നല്‍കുന്ന വിവരം. ഇതേതുടര്‍ന്ന് കേരള തീരത്ത് കനത്ത ജാഗ്രത പാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സും ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്‍കി. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നാവികസേനയും തീരസംരക്ഷണ സേനയും തീരദേശ പോലീസ് കടലില്‍ നിരീക്ഷണം ശക്തമാക്കി.

സേനാ കപ്പലുകളും ഡോര്‍ണിയര്‍ വിമാനങ്ങളും കടലില്‍ മുഴുവന്‍ സമയ നിരീക്ഷണത്തിലാണ്. ബോട്ട് പെട്രോളിംഗ് ശക്തമാക്കാനും കടലോര ജാഗ്രതാ സമിതി അംഗങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും വിവരം നല്‍കണമെന്ന് തീരസുരക്ഷാമേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം എറണാകുളം മുനമ്പത്ത് സംശയകരമായ സാഹചര്യത്തില്‍ ബോട്ട് കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് തീരസംരക്ഷണ സേന കൊല്ലത്തു വെച്ച് ബോട്ട് പിടികൂടി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.

Related posts