നി​ർ​ത്താ​തെ പോയ ബൈ​ക്കു​ക​ൾ പി​ടി​കൂ​ടി; 41,500 രൂ​പ പി​ഴയിടാക്കി മോട്ടോർ വാഹന വകുപ്പ്

ചാ​ല​ക്കു​ടി: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ബൈ​ക്കി​ൾ അ​തി​ര​പ്പി​ള്ളി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ ലൈ​സ​ൻ​സി​ല്ലാ​തെ ബൈ​ക്ക് ഓ​ടി​ച്ച​തി​നു പി​ടി​കൂ​ടി.

10,500 രൂ​പ വീ​തം പി​ഴ ഈ​ടാ​ക്കി. ചൗ​ക്ക സ്വ​ദേ​ശി എ​ഡി​സ​ൻ ഫ്രാ​ൻ​സി​സ്, മാ​ള സ്വ​ദേ​ശി ജു​വി​ൻ ജോ​സ​ഫ്, ചാ​ല​ക്കു​ടി സ്വ​ദേ​ശി ദീ​പ​ക് ജോ​സ​ഫ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ബൈ​ക്കു​ക​ൾ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ ബൈ​ക്ക് ഓ​ടി​ച്ചു​പോ​യ കൊ​ര​ട്ടി സ്വ​ദേ​ശി വി​ബി​ൻ വ​ർ​ഗീ​സ് എ​ന്ന വി​ദ്യാ​ർ​ഥി​യെ സ്മാ​ർ​ട്ട് സി​സ്റ്റം അ​നു​സ​രി​ച്ച് പി​ടി​കൂ​ടി.

വി​ദ്യാ​ർ​ഥി പ​ഠി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്. 10,000 രൂ​പ ഫൈ​ൻ ഈ​ടാ​ക്കി. ഒ​രു ദി​വ​സം ഐ​ഡി​പി​ആ​റി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment