അങ്ങനെ പിടിക്കേണ്ട..! അഷ്ടമുടി കായലിലെ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന​ത്തി​നെ​തി​രെ ഫിഷറീസ് വകുപ്പ് ന​ട​പ​ടി ശ​ക്ത​മാ​ക്കി

കൊല്ലം : അ​ഷ്ട​മു​ടി കാ​യ​ലി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ തൂ​പ്പും പ​ട​ലും നി​ക്ഷേ​പി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം, ഏ​റ്റം​കെ​ട്ട്, ലൈ​റ്റ് ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​നം, ചെ​റി​യ ക​ണ്ണി വ​ലി​പ്പ​മു​ള്ള വ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം തു​ട​ങ്ങി​യ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍​ക്കെ​തി​രെ ഇ​ന്‍​ലാ​ന്റ് ആ​ക്ട് പ്ര​കാ​രം ഫി​ഷ​റീ​സ് വ​കു​പ്പ് ന​ട​പ​ടി ശ​ക്ത​മാ​ക്കി.

ഫി​ഷ​റീ​സ് വ​കു​പ്പും മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്റും സം​യു​ക്ത​മാ​യി അ​ഷ്ട​മു​ടി കാ​യ​ലി​ലെ പെ​രു​മ​ണ്‍, പ​ട​പ്പ​ക്ക​ര, കു​തി​ര​മു​ന​മ്പ്, സാ​മ്പ്രാ​ണി​ക്കോ​ടി, മ​ണ​ലി​ല്‍​ക്ഷേ​ത്ര​ത്തി​ന് വ​ട​ക്കു​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത​മാ​യി നി​ക്ഷേ​പി​ച്ചി​രു​ന്ന നി​ര​വ​ധി തൂ​പ്പും പ​ട​ലും നീ​ക്കം ചെ​യ്തു. അ​ന​ധി​കൃ​ത​മാ​യി താ​ഴ്ത്തി വ​ച്ചി​രു​ന്ന ചീ​ന​വ​ല​യി​ല്‍ നി​ന്ന് ആ​റ് സെ​റ്റ് ബ​ള്‍​ബു​ക​ളും നീ​ണ്ട​ക​ര​യി​ല്‍ ഏ​റ്റം കെ​ട്ടി​യ വ​ല​യും പി​ടി​ച്ചെ​ടു​ത്തു.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ന​ധി​കൃ​ത മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ അ​വ​ലം​ബി​ക്കാ​തെ ഫി​ഷ​റീ​സ് വ​കു​പ്പു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ പി. ​ഗീ​താ​കു​മാ​രി അ​റി​യി​ച്ചു. ഇ​ത്ത​രം മ​ത്സ്യ​ബ​ന്ധ​ന രീ​തി​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​ഫീ​സി​ലെ 0474-2792850 ഫോ​ണ്‍ ന​മ്പ​രി​ല്‍ അ​റി​യി​ക്ക​ണം.

Related posts