തെ​റ്റാ​യ ജീ​വി​ത​ശൈ​ലിയിലൂടെ  ആ​രോ​ഗ്യ രം​ഗ​ത്തെ നേ​ട്ടം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്നുവെന്ന് എം ​എ​ൽ എ ആ​ർ രാ​മ​ച​ന്ദ്ര​ൻ 

കരുനാഗപ്പള്ളി ​:തെ​റ്റാ​യ ജീ​വി​ത​ശൈ​ലി വ​ഴി ആ​രോ​ഗ്യ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ൾ മ​ല​യാ​ളി​അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നു് ആ​ർ രാ​മ​ച​ന്ദ്ര​ൻ എം ​എ​ൽ എ ​പ​റ​ഞ്ഞു.​വ​യ​റി​ള​ക്ക​രോ​ഗ നി​യ​ന്ത്ര​ണ പാ​നീ​യ​ചി​കി​ത്സാ വാ​രാ​ച​ര​ണ​ത്തിന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം ​എ​ൽ എ.​ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ നി​ല​വാ​രം ഉ​ള്ള​വ​ർ പോ​ലും മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന കാ​ര്യ​ത്തി​ലും പ​രി​സ​ര ശു​ചീ​ക​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും മോ​ശ​പ്പെ​ട്ട നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.​

സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും എം ​എ​ൽ എ ​പ​റ​ഞ്ഞു.​ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ, മൈ​നാ​ഗ​പ്പ​ള്ളി സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ആ​ർ ര​വീ​ന്ദ്ര​ൻ പി​ള്ള അ​ധ്യ​ക്ഷ​നാ​യി.​ഡോ മ​ണി​ക​ണ്ഠ​ൻ ആ​രോ​ഗ്യ സ​ന്ദേ​ശം ന​ൽ​കി. ഡോ ​ബൈ​ജു, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ എ​ൻ സി ​ശ്രീ​കു​മാ​ർ ,സി ​വി​ജ​യ​ൻ പി​ള്ള, വ​സ​ന്ത​കു​മാ​രി, എ​ൻ ര​മാ​ദേ​വി, എ​ൻ എ ​പ്ര​ശാ​ന്ത്, വി​നോ​ദി​നി​യ​മ്മ, ഷീ​ജ പ്ര​ദീ​പ്, കെ ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

Related posts