ചീഞ്ഞുനാറുന്നു, ഇതരസംസ്ഥാനക്കാരുടെ താമസ സ്ഥലങ്ങൾ;  ആരോഗ്യവകുപ്പിന്‍റെ പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന കാവ്ച; കെ​ട്ടി​ടം അ​ട​ച്ചുപൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി

നാ​ദാ​പു​രം: പാ​റ​ക്ക​ട​വി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി കെ​ട്ടി​ടം അ​ട​ച്ച് പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി. കു​റു​വ​ന്തേ​രി, ഉ​മ്മ​ത്തൂ​ർ.​പാ​റ​ക്ക​ട​വ്., ചെ​ക്യാ​ട്, എ​ന്നി​വി​ട​ങ്ങ​ളി​ലെ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ല​വും ജോ​ലി സ്ഥ​ല​വു​മാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ച​ത്.

ര​ണ്ട് താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ രീ​തി​യി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൂ​ട്ടി​യി​ട്ട​തി​ന് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ല്കി. ക​ക്കൂ​സ് മാ​ലി​ന്യം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ ഒ​രു താ​മ​സ സ്ഥ​ലം അ​ട​ച്ചു പൂ​ടാ​ൻ ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കി. ഇ​വി​ടെ ക​ക്കൂ​സ് ടാ​ങ്ക് പൊ​ട്ടി​മാ​ലി​ന്യം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന​താ​യി നാ​ട്ടു​കാ​ർ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ മ​ലീ​മ​സ​മാ​യ​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

പ​രി​ശോ​ധ​ന​യി​ൽ ചെ​ക്യാ​ട് പി​എ​ച്ച്സി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി​ജു.​കെ.​നാ​യ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​മ്മ​ദ്, രോ​ഷ്ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ജൈ​വ​അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മ​ല്ലാ​ത്ത രീ​തി​യി​ൽ സം​സ്ക​രി​ക്ക​ണ​മെ​ന്ന് എ​ല്ലാ കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദ്ദേ​ശം ന​ല്കി.

Related posts