ഏ​​ഷ്യ​​ൻ സ്വ​​പ്ന​​വു​​മാ​​യി സി​​ന്ധു, സൈ​​ന

വു​​ഹാ​​ൻ (ചൈ​​ന): ഏ​​ഷ്യ​​ൻ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്നു മു​​ത​​ൽ തു​​ട​​ക്കം. 54 വ​​ർ​​ഷ​​മാ​​യി തു​​ട​​രു​​ന്ന കി​​രീ​​ട വ​​ര​​ൾ​​ച്ച​​യ്ക്ക് അ​​വ​​സാ​​നം കു​​റി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ പി.​​വി. സി​​ന്ധു, സൈ​​ന നെ​​ഹ്‌വാ​​ൾ, കി​​ഡം​​ബി ശ്രീ​​കാ​​ന്ത് തു​​ട​​ങ്ങി​​യ​​വ​​ർ ഇ​​റ​​ങ്ങും. തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ​​ക്കു​​ശേ​​ഷം ഒ​​രാ​​ഴ്ച​​ത്തെ വി​​ശ്ര​​മം ല​​ഭി​​ച്ച ആ​​ശ്വാ​​സ​​ത്തി​​ലാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ മ​​ല​​യാ​​ളി താ​​ര​​മാ​​യ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യി​​യും വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ സൈ​​ന നെ​​ഹ്‌വാ​​ളും വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 2010, 2016 വ​​ർ​​ഷ​​ങ്ങ​​ളി​​ലും സൈ​​ന വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. ഒ​​ളി​​ന്പി​​ക് വെ​​ള്ളി ജേ​​താ​​വാ​​യ പി.​​വി. സി​​ന്ധു 2014ൽ ​​വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. സ്വ​​ർ​​ണം നേ​​ടു​​ക​​യെ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ചൈ​​ന​​യി​​ലെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ പ്ര​​ണോ​​യ്ക്ക് ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന​​ത് ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​ണ്. ക​​ഴി​​ഞ്ഞ വ​​ർ​​ഷം വെ​​ങ്ക​​ലം നേ​​ടി​​യ താ​​ര​​ത്തി​​ന് ബാ​​ഡ്മി​​ന്‍റ​​ണ്‍ അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ​​യു​​ടെ (ബി​​എ​​ഐ) വീ​​ഴ്ച​​യെ​​ത്തു​​ട​​ർ​​ന്നാ​​ണ് എ​​ൻ​​ട്രി ല​​ഭി​​ക്കാ​​തി​​രു​​ന്ന​​ത്.

നി​​യ​​മ​​പ്ര​​കാ​​രം മു​ൻ​നി​ര രാ​ജ്യ​ങ്ങ​ൾ​ക്ക് നാ​​ല് താ​​ര​​ങ്ങ​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കാ​​വു​​ന്ന​​താ​​ണ്. പു​​രു​​ഷ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, സ​​മീ​​ർ വ​​ർ​​മ, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, സാ​​യ് പ്ര​​ണീ​​ത് എ​​ന്നി​​വ​​രെ​​യാ​​യി​​രു​​ന്നു ഏ​​ഷ്യ​​ൻ ക​​മ്മി​​റ്റി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. എ​​ന്നാ​​ൽ, ഇ​​ന്ത്യ​​ൻ അ​​സോ​​സി​​യേ​​ഷ​​ൻ ശ്രീ​​കാ​​ന്ത്, സ​​മീ​​ർ വ​​ർ​​മ എ​​ന്നി​​വ​​രു​​ടെ എ​​ൻ​​ട്രി​​ക​​ൾ മാ​​ത്ര​​മേ സ്ഥി​​രീ​​ക​​രി​​ച്ചു​​ള്ളൂ.

Related posts