വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യത്തിന് 120 കോ​​ടി!

മും​​ബൈ: ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റി​​ന്‍റെ മെ​​ക്ക​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന മും​​ബൈ​​യി​​ലെ പ്ര​​ശ​​സ്ത സ്റ്റേ​​ഡി​​യ​​മാ​​യ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യം തു​​ട​​ർ​​ന്നും ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ങ്കി​​ൽ 120 കോ​​ടി രൂ​​പ ന​​ല്ക​​ണ​​മെ​​ന്ന് മ​​ഹാ​​രാ​​ഷ്‌​ട്ര ​സ​​ർ​​ക്കാ​​ർ മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​നോ​​ട് (എം​​സി​​എ) ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഐ​​പി​​എ​​ൽ ഗ്ലാ​മ​​ർ ക്ല​​ബ്ബാ​​യ മും​​ബൈ ഇ​​ന്ത്യ​​ൻ​​സി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ട്കൂ​​ടി​​യാ​​ണ് വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യം.

ലീ​​സ് പു​​തു​​ക്കാ​​ത്ത​​തും, ഫീ​​സ് കു​​ടി​​ശി​​ഖ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടുകൊ​​ണ്ട് മും​​ബൈ സി​​റ്റി ക​​ള​​ക്ട​​ർ ശി​​വാ​​ജി ജൊ​​ന്ദാ​​ലെ എം​​സി​​എ​​യ്ക്ക് നോ​​ട്ടീ​​സ് അ​​യ​​ച്ചു. 120 കോ​​ടി രൂ​​പ ന​​ൽ​​കാ​​ൻ ത​​യാ​​റാ​​യി​​ല്ലെ​​ങ്കി​​ൽ സ്റ്റേ​​ഡി​​യം ഒ​​ഴി​​ഞ്ഞുകൊ​​ടു​​ക്ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

33,108 കാ​​ണി​​ക​​ളെ ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ ക​​ഴി​​യു​​ന്ന സ്റ്റേ​​ഡി​​യം 1975 ലാ​​ണ് പ​​ണി​​ക​​ഴി​​പ്പി​​ച്ച​​ത്. സ്റ്റേ​​ഡി​​യം ഇ​​രി​​ക്കു​​ന്ന സ്ഥ​​ലം മ​​ഹാ​​രാ​​ഷ്‌​ട്ര ​സ​​ർ​​ക്കാ​​രി​​ൽനി​​ന്ന് 50 വ​​ർ​​ഷ​​ത്തെ ലീ​​സി​​നാ​​ണ് മും​​ബൈ ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ എ​​ടു​​ത്ത​​ത്. ഈ ​​ലീ​​സ് കാ​​ലാ​​വ​​ധി 2018 ഫെ​​ബ്രു​​വ​​രി​​യി​​ൽ അ​​വ​​സാ​​നി​​ച്ചി​​രു​​ന്നു.

Related posts