വെ​​ങ്ക​​ല വെ​​ടിമു​​ഴ​​ക്കം

18-ാമ​​ത് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ എ​​ത്തി​​യ ആ​​ദ്യ മെ​​ഡ​​ൽ ഷൂ​​ട്ടിം​​ഗ് റേ​​ഞ്ചി​​ൽ​​നി​​ന്ന്. 10 മീ​​റ്റ​​ർ എ​​യ​​ർ റൈ​​ഫി​​ൾ മി​​ക്സ​​ഡ് ടീം ​​ഇ​​ന​​ത്തി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ വെ​​ങ്ക​​ല നേ​​ട്ടം. അ​​പൂ​​ർ​​വി ച​​ന്ദേ​​ല – ര​​വി കു​​മാ​​ർ കൂ​​ട്ടു​​കെ​​ട്ടാ​​ണ് വെ​​ങ്ക​​ലം വെ​​ടി​​വ​​ച്ചി​​ട്ട​​ത്. ഈ ​​ഇ​​ന​​ത്തി​​ൽ ചൈ​​നീ​​സ് താ​​യ്പേ​​യ് ഗെ​​യിം​​സ് റി​​ക്കാ​​ർ​​ഡോ​​ടെ സ്വ​​ർ​​ണ​​വും ചൈ​​ന വെ​​ള്ളി​​യും നേ​​ടി.

429.9 പോ​​യി​​ന്‍റുമാ​​യാ​​ണ് ഇ​​ന്ത്യ​​ൻ കൂ​​ട്ടു​​കെ​​ട്ട് വെ​​ങ്ക​​ലം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. ചൈ​​നീ​​സ് താ​​യ്പേ​​യ് സ​​ഖ്യം 494.1 ഉം ​​ചൈ​​നീ​​സ് താ​​ര​​ങ്ങ​​ൾ 492.5ഉം ​​പോ​​യി​​ന്‍റാ​​ണ് നേ​​ടി​​യ​​ത്. അ​​തേ​​സ​​മ​​യം, 10 മീ​​റ്റ​​ർ പി​​സ്റ്റൾ ടീം ​​ഇ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്ക് ഫൈ​​ന​​ലി​​ൽ ക​​ട​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. മ​​നു ഭാ​​ക​​ർ – അ​​ഭി​​ഷേ​​ക് വ​​ർ​​മ കൂ​​ട്ടു​​കെ​​ട്ടാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്കാ​​യി പോ​​രാ​​ടി​​യ​​ത്. എ​​ന്നാ​​ൽ, ക്വാ​​ളി​​ഫി​​ക്കേ​​ഷ​​ൻ റൗ​​ണ്ടി​​ൽ 759 പോ​​യി​​ന്‍റുമാ​​യി ആ​​റാം സ്ഥാ​​ന​​ത്ത് എ​​ത്താ​​നേ ഇ​​വ​​ർ​​ക്കു സാ​​ധി​​ച്ചു​​ള്ളൂ.

Related posts