സി​നി​മ​യി​ലെ മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം കു​റ​ഞ്ഞു; അശോകൻ

ഞാ​നി​പ്പോ​ൾ അ​ഭി​ന​യി​ക്കു​ന്ന ഭൂ​രി​ഭാ​ഗം സി​നി​മ​ക​ളും ന​വാ​ഗ​ത​രാ​യ സം​വി​ധാ​യ​ക​ർ​ക്കൊ​പ്പ​മാ​ണ്. ഏ​റ്റ​വും പു​തി​യ ടെ​ക്നോ​ള​ജി​യി​ലും രീ​തി​യി​ലും സി​നി​മ​യെ സ​മീ​പി​ക്കു​ന്ന​വ​രാ​ണ് അ​വ​രെ​ല്ലാം. ആ ​സി​നി​മ​ക​ളി​ലും ന​ല്ല ക​ഥാ​പാ​ത്ര​മാ​കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​തൊ​രു ഭാ​ഗ്യ​മാ​ണ്. പ​ഴ​യ​തി​നെ അ​പേ​ക്ഷി​ച്ച് സി​നി​മ നി​ർ​മി​ക്കു​ക എ​ന്ന​ത് ഇ​ന്ന് കു​റേ​ക്കൂ​ടി എ​ളു​പ്പ​മാ​യി​ട്ടു​ണ്ട്. അ​ത് ടെ​ക്നോ​ള​ജി​യു​ടെ വ​ള​ർ​ച്ച​കൊ​ണ്ട് സാ​ധ്യ​മാ​യ​താ​ണ്.

പ​ല​ത​രം കാ​മ​റ​ക​ളും മ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ല​ഭ്യ​മാ​യ​തി​നാ​ൽ ഇ​ന്ന് ഏ​ത് ബ​ജ​റ്റി​ലും സി​നി​മ​യെ​ടു​ക്കാം എ​ന്ന രീ​തി​യി​ലേ​ക്ക് കാ​ര്യം​മാ​റി. അ​തൊ​ക്കെ ന​ല്ല​താ​ണ്. മാ​റ്റ​ങ്ങ​ൾ​കൊ​ണ്ട് ഗു​ണ​ങ്ങ​ളും ദോ​ഷ​ങ്ങ​ളും ഉ​ണ്ട്. ഇ​ന്ന് പ​ഴ​യ​തി​നെ അ​പേ​ക്ഷി​ച്ച് സി​നി​മ​യി​ലെ മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം കു​റ​ഞ്ഞു.

കാ​ര​ണം കാ​ര​വാ​ൻ​പോ​ലു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ന്ന​തോ​ടെ ഇ​ട​വേ​ള​ക​ളി​ൽ ഒ​ന്നി​ച്ചി​രു​ന്നു​ള്ള സം​സാ​ര​വും മ​റ്റും ഇ​ല്ലാ​താ​യി. സീ​ൻ ക​ഴി​ഞ്ഞാ​ൽ ആ​ൾ​ക്കാ​ർ കാ​ര​വാ​നി​ൽ പോ​യി ഇ​രി​ക്കു​ന്ന രീ​തി​യി​ലേ​ക്ക് കാ​ര്യം മാ​റി. അ​തേ​സ​മ​യം കാ​ര​വാ​ൻ വ​ന്ന​തോ​ടെ മ​റ്റൊ​രു ഗു​ണ​മു​ണ്ടാ​യി. ഔ​ട്ട്ഡോ​ർ ഷൂ​ട്ടിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ ന​മ്മു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​ൻ അ​തൊ​രു മി​ക​ച്ച സൗ​ക​ര്യ​മാ​യി മാ​റിയെന്ന് അ​ശോ​ക​ൻ.

Related posts

Leave a Comment