ആസ്മയ്ക്ക് പിന്നിൽ അലർജിയാണോ?

ശ്വാ​സ​ക്കു​ഴ​ലു​ക​ൾ ചു​രു​ങ്ങി അ​വ​യി​ൽ നീ​ർ​ക്കെ​ട്ടു​ണ്ടാ​വു​ക​യും വാ​യു​വി​ന്‍റെ പ്ര​വാ​ഹം ത​ട​സപ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​യാ​ണ് ആ​സ്ത്്മ എ​ന്നു വി​ളി​ക്കു​ന്ന​ത്.

ശ്വാ​സ​നാ​ള​ത്തി​ലു​ണ്ടാ​കു​ന്ന ചു​രു​ങ്ങ​ൽ, ശ്വാ​സ​കോ​ശ​ങ്ങ​ളി​ൽ ത​ട​സം സൃ​ഷ്ടി​ക്കു​ന്നു. ശ്വാ​സ​നാ​ളി​യി​ലു​ണ്ടാ​കു​ന്ന നീ​ർ​വീ​ക്ക​വും അ​തോ​ടൊ​പ്പം ശ്വാ​സ​നാ​ളി​യി​ലെ നേ​ർ​ത്ത കോ​ശ​ങ്ങ​ൾ പെ​ട്ടെ​ന്ന് സ​ങ്കോ​ചി​ ക്കു​ന്ന​തു​മാ​ണ് ശ്വാ​സ​ത​ട​സത്തി​നു കാ​ര​ണം.

ചിലരിൽ സൈനസൈറ്റിസ്…
ശ്വാ​സ​നാ​ള​ത്തി​ലു​ണ്ടാ​കു​ന്ന അ​ല​ർ​ജി​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. ജന്മനാ ത​ന്നെ അ​ല​ർ​ജി വ​രാ​ൻ സാ​ധ്യ​ത​യു​ള്ള അ​റ്റോ​പി​ക്ക് വ്യ​ക്തി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ ഐജിഇ എ​ന്ന ആ​ന്‍റി​ബോ​ഡി ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കും.

ഈ ​ആ​ന്‍റി​ബോ​ഡി പി​ന്നീ​ട് അ​ല​ർ​ജി ഉ​ണ്ടാ​ക്കു​ന്ന വ​സ്തു​ക്ക​ളാ​യ അലർജനുമാ​യി ചേ​ർന്ന് ഉ​ണ്ടാ​കു​ന്ന രാ​സ​പ്ര​ക്രി​യ​യു​ടെ ഫ​ല​മാ​യി അ​ല​ർ​ജി​ക്ക് പ്രേ​ര​ക​മാ​യ രാ​സ​വ​സ്തു​ക്ക​ൾ പു​റ​ത്തേ​ക്ക് വ​രാ​ൻ ഇ​ട​യാ​ക്കു​ന്നു.

ന​മ്മു​ടെ രാ​ജ്യ​ത്തെ 30-40 ശ​ത​മാ​ന​ത്തി​നി​ട​യി​ലു​ള്ള ആ​ളു​ക​ൾ അ​റ്റോ​പി​ക് വി​ഭാ​ഗ​ത്തി​ൽ പെ​ടും. ഇ​വ​രി​ൽ അ​ല​ർ​ജി സം​ബ​ന്ധ​മാ​യി പ​ല രീ​തി​യി​ലു​ള്ള കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താം.

ചി​ല​ർ​ക്ക് ക​ണ്ണി​ലു​ള്ള അ​ല​ർ​ജി​യാ​ണ് പ്ര​ശ്നം. ചി​ല​ർ​ക്ക് സൈ​ന​സൈ​റ്റി​സ് ആ​ണെ​ങ്കി​ൽ മ​റ്റു ചി​ല​ർ​ക്ക് തൊ​ലി​പ്പു​റ​ത്തു​ള്ള അ​ല​ർ​ജി​യാ​ണ് പ്ര​ശ്നം. പ്ര​ധാ​ന​മാ​യും ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​ല​ർ​ജി രോ​ഗ​മാ​ണ് കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത്.

പൊടിയും രോമവും ഫംഗസും
അ​ല​ർ​ജി​ക്കാ​സ്പ​ദ​മാ​യ ഘ​ട​ക​വ​സ്തു​ക്ക​ൾ എ​ന്തെ​ല്ലാമെന്നു ക​ണ്ടെ​ത്തു​ക​യാ​ണ് ആ​ദ്യ​പ​ടി. ഇ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് പൊ​ടി​യാ​ണ്.

വീ​ട്ടി​ലെ ജ​ന്തു​ക്ക​ൾ, പ്രാ​ണി​ക​ൾ, വി​സ​ർ​ജ്യ ​വ​സ്തു​ക്ക​ൾ, രോ​മ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​കാം. കൂ​ടാ​തെ വീ​ട്ടി​നു​ള്ളി​ലെ​യും പ​രി​സ​ര​ത്തെ​യും ഫം​ഗ​സ്, ജോ​ലി സ്ഥ​ല​ത്തെ മ​റ്റു പ​ല ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യും. ചി​ല​പ്പോ​ൾ നാം ​ക​ഴി​ക്കു​ന്ന മ​രു​ന്നും ആ​ഹാ​ര​വും അ​ല​ർ​ജി​ക്കു കാ​ര​ണ​മാ​കാം. അ​ത് ക​ണ്ടെ​ത്തു​ക.

വിസിലിംഗ് ശബ്ദം കേട്ടാൽ
ശ്വാ​സ​ത​ട​സം, തു​ട​ർ​ച്ച​യാ​യിട്ടു​ള്ള ചു​മ, അ​മി​ത​മാ​യ ക​ഫം, നെ​ഞ്ചി​ൽ ഭാ​ര​വും മ​റ്റു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും ഒ​ക്കെ ഈ ​രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മി​ക്ക​വ​രി​ലും ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്നു വി​സി​ലി​ംഗ് സൗ​ണ്ട് കേ​ൾ​ക്കാ​റു​ണ്ട്. ഇ​ത്ത​രം വ്യ​ക്തി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​ക​ണം.

ആസ്ത്്മ ഉണ്ടാകുന്നത്
ശ്വാ​സ​കോ​ശ നീ​ർ​വീ​ക്കം ശ്വാ​സ​നാ​ളി ചു​രു​ക്കം, ശ്വാ​സ​ത​ട​സം എ​ന്നി​വ​യൊ​ക്കെ വ്യ​ക്ത​മാ​യി മ​ന​സിലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​ക​ണം.

ആ​സ്ത്്മ ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ പൊ​ടി, പൂ​ന്പൊ​ടി, ക​ടു​ത്ത മ​ണം എ​ന്നി​ങ്ങ​നെ​യു​ള്ള പ്രേ​ര​ക​ങ്ങ​ൾ ര​ക്ത​ത്തോ​ടൊ​പ്പം ക​ല​രു​ന്പോ​ൾ ന​മ്മു​ടെ ശ്വാ​സ​ക്കു​ഴ​ലു​ക​ൾ ചു​രു​ങ്ങി അ​വ​യി​ൽ നീ​ർ​ക്കെ​ട്ടു​ണ്ടാ​വു​ക​യും വാ​യു​വി​ന്‍റെ പ്ര​വാ​ഹം ത​ട​സപ്പെടു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​യാ​ണ് ‘ആ​സ്ത്‌മ’ എ​ന്നു വി​ളി​ക്കു​ന്ന​ത്.

ശ്വസനം ഇങ്ങനെ…
നൂ​റു​ക​ണ​ക്കി​ന് ചെ​റു​തും വ​ലു​തു​മാ​യ കു​ഴ​ലു​ക​ൾ​കൊ​ണ്ട് നി​റ​ഞ്ഞ അ​വ​യ​വ​മാ​ണ് ശ്വാ​സ​കോ​ശം. ഈ ​കു​ഴ​ലു​ക​ളി​ൽ കൂ​ടി​യാ​ണ് നാം ​ശ്വാ​സോ​ച്ഛ്വാ​സം ന​ട​ത്തു​ന്ന​ത്.

വ​ലി​യ കു​ഴ​ലു​ക​ളെ ബ്രോ​ങ്ക​സ് എ​ന്നും ചെ​റി​യ കു​ഴ​ലു​ക​ളെ ബ്രോ​ങ്ക്യൂ​ൾ​സ് എ​ന്നും വി​ളി​ക്കു​ന്നു. ഇ​വ​യെ ക​ട്ടി​കു​റ​ഞ്ഞ പേ​ശി​ക​ൾ ആ​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു.

ശ്വാസോ​ച്ഛ്വാ​സം ചെ​യ്യു​ന്പോ​ൾ ഇ​വ അ​ട​യു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്നു. ബ്രോ​ങ്ക്യൂ​ൾ​സി​ന്‍റെ അ​റ്റ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​ന് അ​ൽ​വിയോളൈ(alveoli) ഉ​ണ്ട്.

ഇ​വ ബ​ലൂ​ണ്‍ പോലെയുള്ള കൊ​ച്ചു​കൊ​ച്ചു സ​ഞ്ചി​ക​ളാ​ണ്. ഈ ​സ​ഞ്ചി​ക​ളി​ൽ ശ്വാ​സ​കോ​ശ​ത്തി​ന്‍റെ ഉ​ള്ളി​ൽ പ​ട​ർ​ന്നു​കി​ട​ക്കു​ന്ന അ​ൽ​വിയോളൈകൾക്ക് നേ​ർ​മയേ​റി​യ ഭി​ത്തി​ക​ളാ​ണു​ള്ള​ത്.

ഈ ​ഭി​ത്തി​ക​ളി​ൽ കൂ​ടി നാം ​ശ്വ​സി​ക്കു​ന്ന വാ​യു​വി​ൽ നി​ന്നു​ള്ള ഓ​ക്സി​ജ​ൻ ര​ക്ത​ത്തി​ലേ​ക്ക് ക​ല​രു​ന്നു. അ​തു​പോ​ലെ ര​ക്ത​ത്തി​ലെ കാ​ർ​ബ​ണ്‍ ഡ​യോ​ക്സൈ​ഡ് ര​ക്ത​ത്തി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് വ​രാ​നും വെ​ളി​യി​ലേ​ക്ക് ത​ള്ളാ​നും സ​ഹാ​യി​ക്കു​ന്നു.


(തുടരും)

ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി
ഫോൺ – 9388620409

Related posts

Leave a Comment