കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത്; സഹികെട്ട് അശ്വതി ശ്രീകാന്ത്

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അവതാരക അശ്വതി ശ്രീകാന്ത്. കഴിഞ്ഞദിവസം അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചെറിയ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. കുഞ്ഞിന് പിറന്നാളാശംസിച്ചുള്ള കുറിപ്പും അശ്വതി പങ്കുവച്ചിരുന്നു.

എന്നാല്‍, അതിന് പിന്നാലെ അശ്വതിക്ക് വീണ്ടും കുഞ്ഞ് ജനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും തുടങ്ങി. ഗ്രൂപ്പുകളിലും മറ്റുമായി ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ചിലര്‍ അശ്വതിയും മോളും എന്ന തലക്കെട്ടോടെ ചിത്രം പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ അശ്വതി വിശദീകരണവുമായി രംഗത്തെത്തി.

അശ്വതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

അതേ…ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ് ?? ഇന്നലെ അവള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോള്‍ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്സിലും ഇന്‍ ബോക്സിലും നിറയെ.

വേറെ ചിലരാണെകില്‍ പിന്നെ ചോദിക്കാനൊന്നും നിന്നില്ല, ‘അശ്വതിയും മോളും’ എന്ന് ക്യാപ്ഷന്‍ ഇട്ട് പല ഗ്രൂപ്പുകളിലും പേജുകളിലും അങ്ങ് പോസ്റ്റും ചെയ്തു. ഞാനാണേല് നാലഞ്ചു കൊല്ലമായിട്ട് നിങ്ങള്‍ടെ കണ്‍ മുന്നില്‍ തന്നെ ഉള്ളതല്ലേ…മനുഷ്യനിവിടെ ഫ്രീയായിട്ട് പത്തു ദിവസം തികച്ചു കിട്ടുന്നില്ല, അപ്പഴാ പത്തു മാസോം കുഞ്ഞും. ഇനി ഉള്ള ഒരു കുഞ്ഞാണെങ്കില്‍ അഞ്ചു വയസ്സായതിന്റ യാതൊരു അഹങ്കാരവും ഇല്ലാതെ ഒക്കത്ത് തന്നെയാണ് സ്ഥിര വാസം…

അപ്പൊ പറഞ്ഞു വന്നത് കൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത് (അത് ഞാന്‍ ഒന്ന് മുന്‍കൂട്ടി പറഞ്ഞതാ ) അഥവാ കരുതിയാല്‍ തന്നെ ചോദിച്ച് ഉറപ്പിക്കാതെ എവിടേം പോയി പോസ്റ്റരുത്. അപേക്ഷയാണ്). അല്ല, തെറ്റ് എന്റെ ഭാഗത്തും ഉണ്ട്. ഇംഗ്ലീഷില്‍ നെടു നീളന്‍ പോസ്റ്റിടണ്ട വല്ല ആവശ്യവും ഉണ്ടാരുന്നോ എനിക്ക്?

പിന്നെ വേറെ ഒരു കാര്യമുണ്ട്…പത്മ അവളുടെ അച്ഛന്റെ ഫോട്ടോസ്റ്റാറ്റായി പുറത്ത് വന്ന് എന്നെ തോല്‍പ്പിച്ച് കളഞ്ഞപ്പോള്‍ ഈ അപ്പച്ചീടെ ചായ കാച്ചി ഭൂമുഖത്തു വന്നു എനിക്കൊരു ആശ്വാസം തന്ന ഒരേ ഒരു പെണ്‍ തരിയാണ് മടിയില്‍ കിടക്കണ കുഞ്ഞാമി. അപ്പച്ചിടെ ബുദ്ധി കിട്ടാണ്ടിരുന്നാ മതിയാരുന്നു…

Related posts