ടിഡിഎസ് റിട്ടേണുകൾക്ക് പ്രാധാന്യം നല്കണം

നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

2018 ഒ​ക്‌​ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ ന​ട​ക്കു​ന്ന ഇ​ട​പാ​ടു​ക​ൾ​ക്ക് സ്രോ​ത​സി​ൽ പി​ടി​ച്ച് അ​ട​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണ്‍ ഫോ​മു​ക​ൾ (2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ലെ മൂ​ന്നാ​മ​ത്തെ ത്രൈ​മാ​സ റി​ട്ടേ​ണ്‍) ഈ ​മാ​സം 31നു ​മു​ന്പ് ഫ​യ​ൽ ചെ​യ്യേ​ണ്ട​താ​ണ്. റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ന് കാ​ല​താ​മ​സ​മോ വീ​ഴ്ച​യോ വ​രു​ത്തി​യാ​ൽ ആ​ദാ​യ​നി​കു​തി നി​യ​മം വ​കു​പ്പ് 234 ഇ ​അ​നു​സ​രി​ച്ച് നി​ർ​ദ്ദി​ഷ്ട തീ​യ​തി​യാ​യ 31 മു​ത​ൽ താ​മ​സി​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും പ്ര​തി​ദി​നം 200 രൂ​പ എ​ന്ന നി​ര​ക്കി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​താ​ണ്. പ്ര​സ്തു​ത പി​ഴ​ത്തു​ക അ​ട​ച്ചി​രി​ക്കു​ന്ന നി​കു​തി​ത്തു​ക​യോ​ള​മാ​യി പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ൽ അ​ട​യ്ക്കു​ക​യും അ​തി​നു​ള്ള ത്രൈ​മാ​സ റി​ട്ടേ​ണു​ക​ൾ യ​ഥാ​സ​മ​യം ഫ​യ​ൽ ചെ​യ്യു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ നി​കു​തി​ദാ​യ​ക​ന് അ​ട​ച്ചി​രി​ക്കു​ന്ന നി​കു​തി​യു​ടെ ക്രെ​ഡി​റ്റ് യ​ഥാ​സ​മ​യം ല​ഭി​ക്കു​ക​യു​ള്ളൂ. താ​ഴെ​പ്പ​റ​യു​ന്ന റി​ട്ടേ​ണ്‍ ഫോ​മു​ക​ളാ​ണ് വി​വി​ധ​ത​ര​ത്തി​ൽ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ന്പോ​ൾ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

ശ​ന്പ​ള​ത്തി​ൽ​നി​ന്നു​ള്ള നി​കു​തി​ക്ക് ഫോം ​ന​ന്പ​ർ 24 ക്യു​വും ശ​ന്പ​ളം ഒ​ഴി​കെ​യു​ള്ള റെ​സി​ഡ​ന്‍റി​ന് ന​ല്കു​ന്ന മ​റ്റു വ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ടി​ക്കു​ന്ന നി​കു​തി​ക്ക് 26 ക്യു​വും നോ​ണ്‍ റെ​സി​ഡ​ന്‍റി​ന് പ​ലി​ശ​യും ഡി​വി​ഡ​ൻ​ഡും ഉ​ൾ​പ്പെ​ടെ ഏ​തു വ​രു​മാ​ന​ത്തി​ൽ​നി​ന്നും പി​ടി​ക്കു​ന്ന നി​കു​തി​ക്ക് ഫോം ​ന​ന്പ​ർ 27 ക്യു​വും വ​സ്തു വി​ല്പ​ന​യു​ടെ സ​മ​യ​ത്ത് സ്രോ​ത​സി​ൽ നി​ർ​ബ​ന്ധി​ത​മാ​യി പി​ടി​ക്കു​ന്ന തു​ക​യ്ക്ക് 26 ക്യു​ബി​യും ടി​സി​എ​സി​ന് 27 ഇ​ക്യു​വും ആ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.

സ്രോ​ത​സി​ൽ പി​ടി​ക്കേ​ണ്ട നി​കു​തി​ത്തു​ക പി​ടി​ക്കാ​തി​രു​ന്നാ​ൽ പ്ര​സ്തു​ത തു​ക​യ്ക്ക് ഒ​രു ശ​ത​മാ​നം നി​ര​ക്കി​ൽ പ​ലി​ശ ന​ല്കേ​ണ്ടി വ​രും. അ​തു​പോ​ലെത​ന്നെ നി​കു​തി പി​ടി​ച്ച​തി​ന് ശേ​ഷം നി​ർ​ദി​ഷ്ട തീ​യ​തി​ക്കു​ള്ളി​ൽ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​മാ​സം ഒ​ന്ന​ര ശ​ത​മാ​നം എ​ന്ന നി​ര​ക്കി​ൽ പ​ലി​ശ​യും ന​ല്കേ​ണ്ട​താ​യി വ​രും.

റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കാം

സ്രോ​ത​സി​ൽ പി​ടി​ച്ച നി​കു​തി​യു​ടെ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ൽ 10,000 രൂ​പ മു​ത​ൽ 1,00,000 രൂ​പ വ​രെ​യു​ള്ള തു​ക പി​ഴ​യാ​യി ഈ​ടാ​ക്കാ​ൻ അ​ധി​കാ​ര​മു​ണ്ട്. എ​ന്നാ​ൽ, താ​ഴെ​പ്പ​റ​യു​ന്ന വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​ത​ല്ല.

1) പി​ടി​ച്ച നി​കു​തി ഗ​വ​ണ്‍മെ​ന്‍റി​ൽ അ​ട​ച്ചി​രി​ക്കു​ന്നു.
2) താ​മ​സി​ച്ച് ഫ​യ​ൽ ചെ​യ്ത​തി​നു​ള്ള ലെ​വി​യും പ​ലി​ശ​യും അ​ട​ച്ചി​രി​ക്കു​ന്നു.
3) റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യേ​ണ്ടി​യി​രു​ന്ന നി​ർ​ദി​ഷ്ട തീ​യ​തി ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്നു.

മേ​ൽ പ​റ​ഞ്ഞ മൂ​ന്നു വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ഴ ഈ​ടാ​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ, ത​ക്ക​താ​യ കാ​ര​ണ​ങ്ങ​ൾ നി​മി​ത്ത​മാ​ണ് റി​ട്ടേ​ണു​ക​ൾ ഫ​യ​ൽ ചെ​യ്യാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തെ​ങ്കി​ൽ ഒ​രു വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ കാ​ല​താ​മ​സം വ​ന്നി​ട്ടു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​ൻ​കം ടാ​ക്സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി​യാ​ൽ പി​ഴ കു​റ​വു​ചെ​യ്ത് ല​ഭി​ക്കും.

പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ

നി​കു​തി​ത്തു​ക പി​ടി​ച്ച​തി​നു​ശേ​ഷം ഗ​വ​ണ്‍മെ​ന്‍റി​ൽ അ​ട​യ്ക്കാ​തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ആ​ദാ​യ​നി​കു​തി നി​യ​മം 276 ബി/276 ​ബി​ബി എ​ന്നീ വ​കു​പ്പു​ക​ള​നു​സ​രി​ച്ച് പ്ര​സ്തു​ത വ്യ​ക്തി​യു​ടെ മേ​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ ചു​മ​ത്താ​വു​ന്ന​താ​ണ്. തു​ക അ​ട​യ്ക്കു​ന്ന​ത് മ​നഃ​പൂ​ർ​വം വീ​ഴ്ച വ​രു​ത്തി​യ​താ​ണെ​ങ്കി​ൽ തു​ക​യു​ടെ വ​ലു​പ്പം അ​നു​സ​രി​ച്ച് മൂ​ന്നു മാ​സം മു​ത​ൽ ഏ​ഴു വ​ർ​ഷം വ​രെ​യു​ള്ള ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ടാം.

ഒ​രു ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ നി​കു​തി​ത്തു​ക ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​താ​ണ്. 25,000 രൂ​പ മു​ത​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണ് വീ​ഴ്ച വ​രു​ത്തി​യ​തെ​ങ്കി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചേ​ക്കാം. എ​ന്നാ​ൽ, ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു മു​ന്പ് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ല​ഭി​ക്കു​ന്ന​താ​ണ്.

Related posts