വീടുവിട്ടിറങ്ങിയ പെൺകുട്ടിയിൽനിന്നു മൊ​ബൈ​ല്‍ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍ ! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ചെ​റാ​യി: അ​യ്യ​മ്പി​ള്ളി മ​ന​പ്പി​ള്ളി​യി​ല്‍​നി​ന്നും ഒ​രു​മാ​സം മു​മ്പ് കാ​ണാ​താ​കു​ക​യും ര​ണ്ട് ദി​വ​സ​ത്തി​നു​ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ണ്ടെ​ത്തു​ക​യും ചെ​യ്ത പെ​ൺ​കു​ട്ടി​യു​ടെ കൈ​യി​ൽ​നി​ന്നും ട്രെ​യി​നി​ല്‍ വ​ച്ച് മൊ​ബൈ​ല്‍ ഫോ​ണ്‍ അ​പ​ഹ​രി​ച്ചെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ല്‍.

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ല്‍ അ​ശ്വി​ന്‍-21 തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തു​ട​ര്‍​ന്ന് മു​ന​മ്പം പോ​ലീ​സി​നു കൈ​മാ​റി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ക​ഴി​ഞ്ഞ​മാ​സം 13 ന് ​പ​തി​ന​ഞ്ച് വ​യ​സു​ള്ള പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ ബാ​ലി​ക​യേ​യും പ​തി​മൂ​ന്ന് വ​യ​സു​ള്ള ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​യ സ​ഹോ​ദ​ര​നെ​യു​മാ​ണ് കാ​ണാ​താ​യ​ത്.

സ​ഹോ​ദ​ര​ന്‍ പി​റ്റേ​ന്ന് വൈ​കു​ന്നേ​രം വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്തി. ബാ​ലി​ക​യെ പോ​ലീ​സ് അ​ന്ന് രാ​ത്രി ത​ന്നെ ത​മ്പാ​നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

കൂ​ടെ​യു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം പാ​ലോ​ട് എം​ആ​ര്‍ ഹൗ​സി​ല്‍ റി​സ്വാ​ന്‍ -21 എ​ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

കാ​ണാ​താ​യ ദി​വ​സം എ​റ​ണാ​കു​ള​ത്തെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ റി​സ്വാ​നും, അ​ശ്വി​നും ചേ​ര്‍​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ട് പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നി​ട​യി​ല്‍ വ​ര്‍​ക്ക​ല സ്റ്റേ​ഷ​ന്‍ എ​ത്തി​യ​പ്പോ​ള്‍ ബാ​ലി​ക​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും എ​ടു​ത്തു​കൊ​ണ്ട് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ശ്വി​ന്‍ മു​ങ്ങു​ക​യാ​യി​രു​ന്നു​വ​ത്രേ.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment