ബം​ഗ്ലാ​ദേ​ശി​ൽ രാ​ഷ്‌​ട്രീ​യ​നേ​താ​വ് ഹി​ന്ദു യു​വ​തി​യെ  ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം; അഞ്ചുപേർ അറസ്റ്റിൽ

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ ഹി​ന്ദു യു​വ​തി​യെ  പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​താ​വ് ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ വ്യാ​പ​ക​പ്ര​തി​ഷേ​ധം. 

ധാ​ക്ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വ​ൻ പ്ര​തി​ഷേ​ധ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ത​ല​സ്ഥാ​ന​ത്തെ തെ​രു​വു​ക​ളി​ൽ പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. 

കു​മി​ല്ല​യി​ൽ 21കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഖാ​ലി​ദ സി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബം​ഗ്ലാ​ദേ​ശ് നാ​ഷ​ണ​ലി​സ്റ്റ് പാ​ർ​ട്ടി (ബി​എ​ൻ​പി) അം​ഗ​വും മു​ഖ്യ​പ്ര​തി​യു​മാ​യ ഫ​സ​ർ അ​ലി (38) ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രെ ഇ​തു​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മൂ​ന്നു​പേ​രെ ഇ​ര​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​തി​നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

  26ന് ​രാ​ത്രി പ​ത്തോ​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ അ​ലി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്താ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. 

പ്രാ​ദേ​ശി​ക ഉ​ത്സ​വ​മാ​യ ഹ​രി സേ​വ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ട്ടി​ക​ളോ​ടൊ​പ്പം പി​താ​വി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു സം​ഭ​വം. 

Related posts

Leave a Comment