ആരുമറിഞ്ഞില്ല; മണി പണി തുടങ്ങി! അതിരപ്പിള്ളി പദ്ധതിക്കു തുടക്കമായി; പദ്ധതി പ്രദേശത്ത് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചു; വനംവകുപ്പിനുള്ള നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ കെട്ടിവച്ചു

തൃ​ശൂ​ർ: വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ നി​ർ​ദി​ഷ്ട അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ന് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി ഇ​ന്ന​ലെ നി​യ​മ​സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് കെഎസ്ഇ​ബി ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ച്ച​താ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. വൈ​ദ്യു​തി​ലൈ​നു​ക​ൾ വ​ലി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി​യ​താ​യി കെഎസ്ഇ​ബി കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തെ ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. പ​ദ്ധ​തി​ക്കു​ള്ള പാ​രി​സ്ഥി​തി​ക അ​നു​മ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ന്നാ​ണ് കെഎസ്ഇ​ബി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ അ​നു​ബ​ന്ധ നി​ർ​മാ​ണ​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.

ക​ണ്ണ​ങ്കു​ഴി​യി​ൽ സ്ഥാ​പി​ച്ച ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്്ഷ​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞ​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ചു​കോ​ടി രൂ​പ മു​ൻ​കൂ​ർ കെ​ട്ടി​വ​ച്ച ശേ​ഷ​മാ​ണ് കെഎസ്ഇ​ബി നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. പാ​രി​സ്ഥി​തി​ക അ​നു​മ​തി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​ക്കു​മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ടു​മെ​ന്നി​രി​ക്കേ അ​തൊ​ഴി​വാ​ക്കാ​നാ​യി​രു​ന്നു കെഎ​സ്ഇ​ബി​യു​ടെ ന​ട​പ​ടി.

സ​മ​വാ​യ​ത്തി​ലൂ​ടെ മാ​ത്ര​മേ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കൂ എ​ന്ന നി​ല​പാ​ടാ​യി​രു​ന്നു വൈ​ദ്യു​തി​മ​ന്ത്രി മു​ന്പ് പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ഇ​ന്ന​ലെ മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു.
1982ലാ​ണ് വൈ​ദ്യു​തി​വ​കു​പ്പ് വാ​ഴ​ച്ചാ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​നു മു​ക​ളി​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്കാ​യി പ്രോ​ജ​ക്ട് ത​യാ​റാ​ക്കി​യ​ത്. അ​ന്നു​മു​ത​ൽ​ക്കേ അ​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​വും ശ​ക്ത​മാ​യി​രു​ന്നു. വ​നം​വ​കു​പ്പും, ചാ​ല​ക്കു​ടി പു​ഴ സം​ര​ക്ഷ​ണ സ​മി​തി അ​ട​ക്ക​മു​ള്ള പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും എ​തി​ർ​പ്പു​മാ​യി ശ​ക്ത​മാ​യി മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ പ​ദ്ധ​തി വി​വാ​ദ​ത്തി​ൽ കു​രു​ങ്ങി. പു​തി​യ നീ​ക്ക​ത്തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​കാ​നാ​ണ് സാ​ധ്യ​ത.

Related posts