വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പു​ക​ളെ അ​വ​ഗ​ണി​ച്ചു ! പ്ര​ണ​യി​ച്ച ആ​ളെ​ത്ത​ന്നെ വി​വാ​ഹം ചെ​യ്‌​തെ​ന്ന് സോ​ഷ്യ​ല്‍​മീ​ഡി​യ താ​രം അ​തു​ല്യ പാ​ല​ക്ക​ല്‍…

സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് അ​തു​ല്യ പാ​ല​ക്ക​ല്‍. മു​മ്പ് ടി​ക്‌​ടോ​ക്കി​ലും പി​ന്നീ​ട് ഇ​ന്‍​സ്റ്റ​ഗ്രാം റീ​ല്‍​സു​മൊ​ക്കെ വീ​ഡി​യോ ചെ​യ്താ​ണ് അ​തു​ല്യ പ്ര​ശ​സ്ത​യാ​യ​ത്.

ഇ​തി​ന് പി​ന്നാ​ലെ മ്യൂ​സി​ക് വീ​ഡി​യോ​ക​ളി​ലും ഷോ​ര്‍​ട് ഫി​ലി​മു​ക​ളി​ലും അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്റെ ഒ​രു പോ​സ്റ്റാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

താ​ന്‍ വി​വാ​ഹി​ത​യാ​യെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യും ന​ട​നും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മൊ​ക്കെ​യാ​യാ​യ ദി​ലീ​പ​നാ​ണ് അ​തു​ല്യ​യു​ടെ ഭ​ര്‍​ത്താ​വ്.

ഈ ​വ​ര്‍​ഷം റി​ലീ​സ് ചെ​യ്ത യെ​വ​ന്‍ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​തും നാ​യ​ക​നാ​യി എ​ത്തി​യ​തും ദി​ലീ​പ​നാ​യി​രു​ന്നു.

മെ​യ് നാ​ലാം തി​യ​തി​യാ​യി​രു​ന്നു വി​വാ​ഹ​മെ​ന്നും പ്ര​ണ​യി​ച്ച ആ​ളെ ത​ന്നെ​യാ​ണ് വി​വാ​ഹം ചെ​യ്ത​തെ​ന്നും അ​തു​ല്യ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

ത​ന്റെ പ്ര​ണ​യ​ത്തി​ന് വീ​ട്ടു​കാ​ര്‍ എ​തി​രാ​യി​രു​ന്നു. അ​വ​രെ വി​ട്ടു​പോ​കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ര്‍​ഗ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും 28 വ​ര്‍​ഷം ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന വീ​ട്ടു​കാ​രെ വി​ട്ടു​പോ​ക​ണ​മെ​ങ്കി​ല്‍ ഈ ​തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ അ​വ​ര്‍ ത​ന്നി​ല്‍ എ​ത്ര​ത്തോ​ളം സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​ട്ടു​ണ്ടാ​വും ആ​ലോ​ചി​ച്ചാ​ല്‍ മ​ന​സി​ലാ​വു​ന്ന​തേ​യു​ള്ളൂ എ​ന്നും അ​തു​ല്യ പ​റ​യു​ന്നു.

പ​ഴ​യ​കാ​ല​മ​ല്ല, ന​മ്മ​ള്‍ ഇ​പ്പോ​ള്‍ 2023ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും ഈ ​പു​തി​യ കാ​ല​ത്തും ചി​ല​ര്‍ പ്ര​ണ​യ​ത്തി​നൊ​ക്കെ എ​തി​രാ​ണെ​ന്നും താ​ന്‍ നേ​രി​ട്ട സം​ഭ​വ​ങ്ങ​ളെ​ല്ലാം ഉ​ട​ന്‍ ത​ന്നെ ഒ​രു പ്ര​സ് മീ​റ്റി​ല്‍ പ​ങ്കു​വെ​ക്കു​മെ​ന്നും അ​തു​ല്യ പ​റ​ഞ്ഞു.

Related posts

Leave a Comment