ലോ​​ക അ​​ത്‌​ല​​റ്റി​​ക്സ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ; ഇന്ത്യയെ നയിക്കാൻ നീരജ് ചോപ്ര


ബു​​ഡാ​​പെ​​സ്റ്റ്: കാ​​​​​യി​​​​​ക ലോ​​​​​കം കാ​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന 2023 ബു​​​​​ഡാ​​​​​പെ​​​​​സ്റ്റ് ലോ​​​​​ക അ​​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു നാ​​​​​ളെ കൊ​​​​​ടി​​​​​യു​​​​​യ​​​​​രും. 19 മു​​​​​ത​​​​​ൽ 27വ​​​​​രെ​​​​​യാ​​​​​ണ് 2023 ലോ​​​​​ക അ​‌​​​​ത്‌​​​​ല​​​​​റ്റി​​​​​ക്സ് ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ്.

ഒ​​​​​ളി​​​​​ന്പി​​​​​ക് സ്വ​​​​​ർ​​​​​ണ ജേ​​​​​താ​​​​​വാ​​​​​യ ജാ​​​​​വ​​​​​ലി​​​​​ൻ താ​​​​​രം നീ​​​​​ര​​​​​ജ് ചോ​​​​​പ്ര​​​​​യാ​​​​​ണു ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​നു​​​​​ള്ള 28 അം​​​​​ഗ ഇ​​​​​ന്ത്യ​​​​​ൻ സം​​​​​ഘ​​​​​ത്തെ ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ത്. ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പ് വേ​​​​​ദി​​​​​യി​​​​​ൽ ഇ​​​​​ക്കാ​​​​​ല​​​​​മ​​​​​ത്ര​​​​​യു​​​​​മാ​​​​​യി ഒ​​​​​രു വെ​​​​​ള്ളി​​​​​യും (നീ​​​​​ര​​​​​ജ് ചോ​​​​​പ്ര, 2022) ഒ​​​​​രു വെ​​​​​ങ്ക​​​​​ല​​​​​വും (അ​​​​​ഞ്ജു ബോ​​​​​ബി ജോ​​​​​ർ​​​​​ജ്, 2003) മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​ന്ത്യ​​​​​ക്കു നേ​​​​​ടാ​​​​​നാ​​​​​യ​​​​​ത്.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷം സൂ​​​​​റി​​​​​ച്ചി​​​​​ൽ ന​​​​​ട​​​​​ന്ന ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗ് ജേ​​​​​താ​​​​​വാ​​​​​യ നീ​​​​​ര​​​​​ജ് ചോ​​​​​പ്ര, ബു​​​​​ഡാ​​​​​പെ​​​​​സ്റ്റി​​​​​ൽ സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ കു​​​​​റ​​​​​ഞ്ഞ ഒ​​​​​ന്നും പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കു​​​​​ന്നി​​​​​ല്ല.

2022 ഒ​​​​​റി​​​​​ഗ​​​​​ണ്‍ ലോ​​​​​ക ചാ​​​​​ന്പ്യ​​​​​ൻ​​​​​ഷി​​​​​പ്പി​​​​​ൽ നീ​​​​​ര​​​​​ജ് വെ​​​​​ള്ളി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യി​​​​​രു​​​​​ന്നു. 2023 സീ​​​​​സ​​​​​ണി​​​​​ൽ നീ​​​​​ര​​​​​ജ് മി​​​​​ക​​​​​ച്ച ഫോ​​​​​മി​​​​​ലാ​​​​​ണ്. ദോ​​​​​ഹ, ലൊ​​​​​സെ​​​​​യ്ൻ ഡ​​​​​യ​​​​​മ​​​​​ണ്ട് ലീ​​​​​ഗി​​​​​ൽ നീ​​​​​ര​​​​​ജ് സ്വ​​​​​ർ​​​​​ണം നേ​​​​​ടി​.

മ​​​​​ല​​​​​യാ​​​​​ളി ലോം​​​​​ഗ്ജം​​​​​പ് താ​​​​​രം എം. ​​​​​ശ്രീ​​​​​ശ​​​​​ങ്ക​​​​​റാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യു​​​​​ടെ മ​​​​​റ്റൊ​​​​​രു മെ​​​​​ഡ​​​​​ൽ പ്ര​​​​​തീ​​​​​ക്ഷ. ത​​​​​മി​​​​​ഴ്നാ​​​​​ട് സ്വ​​​​​ദേ​​​​​ശി​​​​​യാ​​​​​യ ജെ​​​​​സ്വി​​​​​ൻ ആ​​​​​ൾ​​​​​ഡ്രി​​​​​നും ലോം​​​​​ഗ്ജം​​​​​പി​​​​​ൽ മാ​​​​​റ്റു​​​​​ര​​​​​യ്ക്കും.

സ്റ്റീ​​​​​പ്പി​​​​​ൾ​​​​​ചേ​​​​​സ​​​​​ർ അ​​​​​വി​​​​​നാ​​​​​ഷ് സാ​​​​​ബ്‌​​​​ലെ, ​ട്രി​​​​​പ്പി​​​​​ൾ​​​​​ജം​​​​​പ​​​​​ർ പ്ര​​​​​വീ​​​​​ണ്‍ ചി​​​​​ത്ര​​​​​വേ​​​​​ൽ, അ​​​​​ബ്ദു​​​​​ള്ള അ​​​​​ബൂ​​​​​ബ​​​​​ക്ക​​​​​ർ, എ​​​​​ൽ​​​​​ദോ​​​​​സ് പോ​​​​​ൾ, ഹ​​​​​ർ​​​​​ഡി​​​​​ൽ​​​​​സ് വ​​​​​നി​​​​​താ താ​​​​​രം ജ്യോ​​​​​തി യാ​​​​​രാ​​​​​ജി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും ഇ​​​​​ന്ത്യ​​​​​ൻ പ്ര​​​​​തീ​​​​​ക്ഷ​​​​​യു​​​​​മാ​​​​​യി ബു​​​​​ഡാ​​​​​പെ​​​​​സ്റ്റി​​​​​ൽ ഇ​​​​​റ​​​​​ങ്ങും.

വീ​​​​​സ ഓ​​​​​ക്കെ

നീ​​​​​ര​​​​​ജ് ചോ​​​​​പ്ര​​​​​യ്ക്കൊ​​​​​പ്പ​​​​​മു​​​​​ള്ള ഇ​​​​​ന്ത്യ​​​​​ൻ പു​​​​​രു​​​​​ഷ ജാ​​​​​വ​​​​​ലി​​​​​ൻ​​​​​ത്രോ താ​​​​​രം കി​​​​​ഷോ​​​​​ർ കു​​​​​മാ​​​​​ർ ജെ​​​​​ന​​​​​യ്ക്ക് അ​​​​​വ​​​​​സാ​​​​​ന നി​​​​​മി​​​​​ഷം വീ​​​​​സ ശ​​​​​രി​​​​​യാ​​​​​യേ​​​​​ക്കും. ഇ​​​​​ന്ന് രാ​​​​​വി​​​​​ലെ കി​​​​​ഷോ​​​​​ർ കു​​​​​മാ​​​​​റി​​​​​നെ ഹം​​​​​ഗേ​​​​​റി​​​​​യ​​​​​ൻ എം​​​​​ബ​​​​​സി ക്ഷ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ൾ കാ​​​​​ണി​​​​​ക്കാ​​​​​തെ കി​​​​​ഷോ​​​​​ർ കു​​​​​മാ​​​​​റി​​​​​ന്‍റെ വീ​​​​​സ എം​​​​​ബ​​​​​സി ബു​​​​​ധ​​​​​നാ​​​​​ഴ്ച റ​​​​​ദ്ദാ​​​​​ക്കി. അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഇ​​​​​ട​​​​​പെ​​​​​ട​​​​​ണ​​​​​മെ​​​​​ന്നാ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ട് നീ​​​​​ര​​​​​ജ് ചോ​​​​​പ്ര ട്വീ​​​​​റ്റ് ചെ​​​​​യ്തി​​​​​രു​​​​​ന്നു.

Related posts

Leave a Comment