ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ വാ​ർ​ത്ത; മനുഷ്യനിൽ വച്ചുപിടിപ്പിച്ച പന്നിയുടെ വൃക്ക റണ്ണിംഗ് സക്സസ്ഫുളി

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​വ​യ​വ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന ആ​യി​ര​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ വാ​ർ​ത്ത. അ​മേ​രി​ക്ക​യി​ൽ മ​സ്തി​ഷ്ക​മ​ര​ണം സം​ഭ​വി​ച്ച​യാ​ൾ​ക്കു പ​ന്നി​യു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി വ​ച്ചു​പി​ടി​പ്പി​ച്ചു. ഒ​രു മാ​സ​മാ​യി ഈ ​വൃ​ക്ക ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

മോ​റി​സ് മോ ​മി​ല്ല​ർ (57) എ​ന്ന​യാ​ൾ​ക്കാ​ണ് ന്യൂ​യോ​ർ​ക്കി​ലെ എ​ൻ​വൈ​യു ലാം​ഗോ​ൺ ഹെ​ൽ​ത്തി​ൽ വൃ​ക്ക മാ​റ്റി​വ​ച്ച​ത്. ന്യൂ​റോ​ളി​ക്ക​ൽ പ്ര​ശ്ന​ങ്ങ​ളാ​ൽ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ 32 ദി​വ​സ​ത്തി​നു​ശേ​ഷ​വും ഹൃ​ദ​യ​മി​ടി​പ്പ് നി​ല​നി​ർ​ത്തുകയും ചെയ്തിരുന്ന മോ​റി​സി​ലാ​ണ് ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ വൃ​ക്ക മാ​റ്റി​വ​ച്ച​ത്.

ജൂ​ലൈ 14നാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത്. മാ​റ്റി​വ​ച്ച വൃ​ക്ക 32 ദി​വ​സ​മാ​യി ശ​രി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. ര​ണ്ടു മാ​സ​ത്തേ​ക്കു​കൂ​ടി വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കു​മെ​ന്ന് ലാം​ഗോ​ൺ ഹെ​ൽ​ത്തി​ലെ സ​ർ​ജ​റി വി​ഭാ​ഗം പ്ര​ഫ​സ​ർ റോ​ബ​ർ​ട്ട് മോ​ണ്ട്ഗോ​മ​റി പ​റ​ഞ്ഞു.

മോ​റി​സി​ന്‍റെ മൂ​ത്രം പോ​കു​ന്നു​ണ്ടെ​ന്നും മാ​റ്റി​വ​ച്ച വൃ​ക്ക, മ​നു​ഷ്യ​വൃ​ക്ക​യേ​ക്കാ​ൾ ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും മോ​ണ്ട്ഗോ​മ​റി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ന്പും ലാം​ഗോ​ൺ ഹെ​ൽ​ത്തി​ൽ മ​നു​ഷ്യ​നി​ൽ പ​ന്നി​യു​ടെ വൃ​ക്ക വി​ജ​യ​ക​ര​മാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ നാ​ലു കോ​ടി ആ​ളു​ക​ൾ​ക്ക് സ്ഥാ​യി​യാ​യ വൃ​ക്ക​രോ​ഗ​മു​ണ്ട്. അ​വ​യ​വ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന 17 പേ​ർ അ​മേ​രി​ക്ക​യി​ൽ ദി​വ​സ​വും മ​രി​ക്കു​ന്നു​വെ​ന്നു നാ​ഷ​ണ​ൽ കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു

Related posts

Leave a Comment