ഭ​ക്ഷ​ണ​പ്രേ​മി​ക​ൾക്ക് ഒരു ആഹ്ളാദവാർത്ത! എ​ടി​എ​മ്മി​ല്‍നി​ന്നു പണം എടുക്കുംപോലെ ഇനി ബി​രി​യാ​ണിയും…

ഭ​ക്ഷ​ണ​പ്രേ​മി​ക​ൾക്ക് ഒരു ആഹ്ളാദവാർത്ത. എ​ടി​എ​മ്മി​ല്‍ പ​ണം വ​രു​ന്ന​തുപോ​ലെ 24 മ​ണി​ക്കൂ​റും ബി​രി​യാ​ണി കിട്ടുന്ന വെന്‍​ഡി​ംഗ് മെ​ഷീ​നുകൾ വരുന്നു.

ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ബി​രി​യാ​ണി വെ​ന്‍​ഡി​ംഗ് മെ​ഷീ​ന്‍ ചെ​ന്നൈ​യി​ൽ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​ക്കഴിഞ്ഞു.

ചെ​ന്നൈ​യി​ലെ കൊ​ള​ത്തൂ​രി​ലാ​ണ് ഈ ​പ്രീ​മി​യം വെ​ന്‍​ഡി​ംഗ് സ്റ്റൈ​ല്‍ ബി​രി​യാ​ണി ല​ഭി​ക്കു​ന്ന​ത്.

ഓ​ര്‍​ഡ​ര്‍ ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ത​ന്നെ മ​നോ​ഹ​ര​മാ​യി പാ​യ്ക്ക് ചെ​യ്ത ബി​രി​യാ​ണി ല​ഭി​ക്കും. മെ​ഷീ​നി​ന്‍റെ സ്‌​ക്രീ​നി​ല്‍ ല​ഭ്യ​മാ​യ ബി​രി​യാ​ണി​ക​ളു​ടെ മെ​നു പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

ബി​രി​യാ​ണി​യു​ടെ എ​ണ്ണം, പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കി​യ ശേ​ഷം ക്യൂ ​ആ​ര്‍ കോ​ഡ് വ​ഴി​യോ കാ​ര്‍​ഡ് വ​ഴി​യോ പ​ണ​മ​ട​യ്ക്കാം.

പ​ണം കൊ​ടു​ത്ത​ശേ​ഷം ബി​രി​യാ​ണി പാ​ക​മാ​കു​ന്ന​തി​നു​ള്ള സ​മ​യം സ്‌​ക്രീ​നി​ല്‍ കാ​ണി​ക്കും. എ​ടി​എ​മ്മി​ല്‍നിന്നു പ​ണം വ​രു​ന്ന​തുപോ​ലെത​ന്നെ മെ​ഷീ​നി​ൽനി​ന്നു ബി​രി​യാ​ണി പാ​യ്ക്ക് കൈ​പ്പ​റ്റാം.

Related posts

Leave a Comment