ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ ചിലപ്പോള്‍..! എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ശ​രീ​രം വേ​ണ​മാ​യി​രു​ന്നു; ശ്രിയ ശരൺ പറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ ഒ​രു കാ​ല​ത്ത് ത​രം​ഗം സൃ​ഷ്ടി​ച്ച ന​ടി​യാ​ണ് ശ്രി​യ ശ​ര​ൺ. ര​ജി​നി​കാ​ന്ത്, വി​ജ​യ് തു​ട​ങ്ങി​യ സൂ​പ്പ​ർ താ​ര​ങ്ങ​ളു​ടെ നാ​യി​ക​യാ​യി തി​ള​ങ്ങി​യ ശ്രി​യ ത​മി​ഴി​ലും തെ​ലു​ങ്കി​ലും തി​ര​ക്കു​ള്ള നാ​യി​ക ന​ടി​യാ​യി.

ക​രി​യ​റി​ൽ പി​ന്നീ​ട് ചെ​റി​യൊ​രു താ​ഴ്ച ശ്രി​യ​യ്ക്ക് സം​ഭ​വി​ച്ചു. തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ൽ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യാ​ണ് ശ്രി​യ ശ​ര​ൺ.

നാ​ൽ​പ്പ​താം വ​യ​സി​ലും ശ​രീ​ര ഭം​ഗി കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ന​ടി​യാ​ണ് ശ്രി​യ. ഇ​പ്പോ​ഴി​താ ശ​രീ​ര ഭം​ഗി​ക്ക​പ്പു​റ​ത്ത് താ​ൻ സ്വ​ന്തം സ​ന്തോ​ഷ​ത്തി​നാ​ണ് ഇ​പ്പോ​ൾ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ശ്രി​യ.

ക​രി​യ​റി​ലെ ആ​ദ്യ പ​ത്ത് വ​ർ​ഷം ഞാ​ൻ എ​ന്നെ മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മാ​യി​രു​ന്നു. എ​നി​ക്ക് അ​ത്ത​ര​ത്തി​ലു​ള്ള ശ​രീ​രം വേ​ണ​മാ​യി​രു​ന്നു. ചെ​റു​പ്പ​ക്കാ​രി​യാ​യ ഞാ​ൻ കൂ​ളാ​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പ​ക്ഷെ കോ വി​ഡി​ന് ശേ​ഷം ചിന്തകൾ മാറി. അ​തു​വ​രെ ഞാ​ൻ തി​ര​ക്ക് പി​ടി​ച്ച് വ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. പ​ക്ഷെ പി​ന്നീ​ട് ചെ​റി​യ കാ​ര്യ​ങ്ങ​ളി​ൽ സ​ന്തോ​ഷി​ക്കാ​നും ആ​ളു​ക​ളെ അ​ഭി​ന​ന്ദി​ക്കാ​നും പ​ഠി​ച്ചു.

ഗ​ർ​ഭ​കാ​ല​ത്താ​ണ് ന​മ്മു​ടെ​യ​ടു​ത്ത് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും വേ​ണ്ട​ത്. മ​റ്റെ​ല്ലാ സ്ത്രീ​ക​ളെ​യുംപോ​ലെ എ​ന്‍റെ ശ​രീ​ര​വും മാ​റാ​ൻ തു​ട​ങ്ങി.

മ​നു​ഷ്യശ​രീ​രം എ​ത്ര അ​ദ്ഭു​ത​ക​ര​മാ​ണെ​ന്ന് ഞാ​ൻ തി​രി​ച്ച​റി​ഞ്ഞു. മ​റ്റു​ള്ള​വ​രു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​ത് നി​ർ​ത്തി.

വ​ർ​ക്ക് ഔ​ട്ടി​ലേ​ക്കും യോ​ഗ​യി​ലേ​ക്കും ഡാ​ൻ​സി​ലേ​ക്കും തി​രി​ച്ചു വ​ന്നു. മ​റ്റൊ​രാ​ളു​ടെ ശ​രീ​രം പോ​ലെ​യാ​വാ​ൻ വേ​ണ്ടി ശ്ര​മി​ക്കു​ക​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന പെ​ൺ​കു​ട്ടി​ക​ളോ​ട് പ​റ​യാ​നു​ള്ള​ത് നി​ങ്ങ​ൾ ക​ണ്ണാ​ടി​യി​ൽ നോ​ക്കി സ്വ​യം ഇ​ഷ്ട​മാ​ണെ​ന്ന് പ​റ​യണമെന്നാണ്.

മെ​ച്ച​പ്പെ​ടു​ത്തു​ക, അ​തി​ന് വേ​ണ്ടി വ​ർ​ക്ക് ചെ​യ്യു​ക, പ​ക്ഷെ നി​ങ്ങ​ളാ​യി​ത്ത​ന്നെ ഇ​രി​ക്കു​ക. സ​ന്തോ​ഷ​മാ​യി​രി​ക്കു​ക.

ഇ​ന്ന് ഞാ​ൻ ഒ​രു വ​ർ​ക്ക് ചെ​യ്യു​മ്പോ​ൾ അ​തി​ലേ​ക്ക് എ​ന്‍റെ ആ​ത്മാ​വും ഹൃ​ദ​യ​വും ന​ൽ​കു​ന്നു. ശ്രി​യ ശ​ര​ൺ വ്യ​ക്ത​മാ​ക്കി.

ശ്രി​യ ശ​ര​ൺ ഗ​ർ​ഭി​ണി​യാ​ണെ​ന്ന കാ​ര്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നി​ല്ല. കു​ഞ്ഞ് പി​റ​ന്നശേ​ഷ​മാ​ണ് ന​ടി അ​മ്മ​യാ​യെ​ന്ന് ആ​രാ​ധ​ക​ർ അ​റി​യു​ന്ന​ത്.

ഇ​തി​നു​ള്ള കാ​ര​ണ​വും ന​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഗ​ർ​ഭി​ണി​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ പി​ന്നീ​ട് സി​നി​മ​ക​ൾ കി​ട്ടാ​ൻ കു​റേ വൈ​കും.

ത​ന്‍റെ ജോ​ലി​യെ ബാ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പ​റ​യാ​തിരുന്നതെ​ന്നും കു​ഞ്ഞ് ജ​നി​ച്ച കാ​ര്യം പ​റ​യു​മ്പോ​ഴേ​ക്കും താ​ൻ തി​രി​കെ സി​നി​മ​യി​ലേ​ക്കെ​ത്താ​നാ​വു​ന്ന സ്ഥി​തി​യി​ലാ​യി​രു​ന്നെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment