എടിഎം കവർച്ചയിൽ ടൂത്ത് പേസ്റ്റിന് എന്താ കാര്യം! വണ്ണപ്പുറത്തെ എംടിഎം മോഷണക്കേസിൽ തൊണ്ടിയായി കിട്ടിയടൂത്ത് പേസ്റ്റിന്‍റെ ഉപയോഗം ഇങ്ങനെ…


തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു പോ​ലീ​സി​നു മൂ​ന്നു പേ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ൽ ര​ണ്ടു പേ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. വ​ണ്ണ​പ്പു​റം ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്.

ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ച് സി​സി​ടി​വി കാ​മ​റ മ​റ​യ്ക്കാ​നു​ള്ള ശ്ര​മ​വും മോ​ഷ്ടാ​ക്ക​ൾ ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ എ​ടി​എ​മ്മി​ൽ നി​ന്നു പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വാ​ണ് ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​രം അ​റി​യി​ച്ചു. ഇ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ എ​ടി​എ​മ്മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി. ക​വ​ർ​ച്ച​ക്കാ​ർ മു​ഖം മൂ​ടി ധ​രി​ച്ചാ​ണ് അ​ക​ത്തു പ്ര​വേ​ശി​ച്ച​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ത്തി​ലു​ണ്ട്.

സം​ഘ​ത്തി​ൽ അ​ഞ്ചു പേ​രു​ള്ള​താ​യാ​ണ് കാ​ളി​യാ​ർ പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. ര​ണ്ടു പേ​ർ അ​ക​ത്തു ക​യ​റു​ക​യും മൂ​ന്നു പേ​ർ പു​റ​ത്ത് സ​ഹാ​യി​ക​ളാ​യും ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. പൂ​ട്ടു പൊ​ളി​ക്കാ​നു​പ​യോ​ഗി​ച്ച ക​ന്പി​യും ടൂ​ത്തു പേ​സ്റ്റി​ന്‍റെ ക​വ​റും പോ​ലീ​സ് സ​മീ​പ​ത്തു നി​ന്നും ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഇ​ടു​ക്കി​യി​ൽ നി​ന്ന് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. കാ​ളി​യാ​ർ സി​ഐ ബി.​പ​ങ്ക​ജാ​ക്ഷ​ൻ, എ​സ്ഐ വി.​സി. വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts

Leave a Comment