എടിഎമ്മിനുള്ളിൽ പാമ്പ് ; ഭയന്ന് നിലവിളിച്ച് യുവാവ്; ആൾക്കാർ ഓടിക്കൂടിയെങ്കിലും പാമ്പിനെ കൊന്നാൽ കേസ് വരുമെന്ന ഭയം കൊണ്ട് എല്ലാവരും കാഴ്ചകാരായി; ഒടുവിൽ…

പ​ത്ത​നാ​പു​രം:​എ ടി ​എം കൗ​ണ്ട​റി​നു​ള്ളി​ല്‍ പാ​മ്പ്;​ പ​ത്ത​നാ​പു​രം ന​ടു​ക്കു​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ ​ടി എ​മ്മി​നു​ള്ളി​ലാ​ണ് പ​ണം പി​ൻ​വ​ലി​ക്കാ​ൻ എ​ത്തി​യ ആ​ൾ ഉ​ഗ്ര​വി​ഷ​മു​ള്ള ശം​ഖ് വ​ര​യ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ ക​ണ്ട​ത്.ചേ​കം സ്വ​ദേ​ശി ര​ഞ്ചിത്താ​ണ് പാ​മ്പി​ന്‍റെ മു​ന്നി​ൽ അ​ക​പ്പെ​ട്ട​ത്.​ഇ​യാ​ള്‍ വ​രു​ന്ന​തി​ന് മു​മ്പാ​യി സ്ത്രീ​ക​ള​ട​ക്കം പ​ണം പി​ൻ​വ​ലി​ക്കു​ന്ന​തി​നാ​യി എ ​റ്റി എം ​കൗ​ണ്ട​റി​നു​ള്ളി​ല്‍ ക​യ​റി​യി​രു​ന്നു.​

പാ​മ്പി​നെ ക​ണ്ട് പ​രി​ഭ്രാ​ന്ത​നാ​യി നിലവിളിച്ച് ര​ഞ്ചി​ത്ത് പു​റ​ത്ത് ചാ​ടി നാ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ കൂ​ടു​ത​ൽ പേ​ർ എ​ടിഎ​മ്മി​ന് മു​മ്പി​ൽ ത​ടി​ച്ച് കൂ​ടി. എ​ന്നാ​ൽ പാ​മ്പി​നെ പി​ടി​ക്കാ​നോ കൊ​ല്ലാ​നോ നി​യ​മം അ​നു​വ​ദി​ക്കാ​ത്ത​തി​നാ​ൽ ആ​രും പാ​മ്പി​നു മേ​ൽ കൈ ​വ​യ്ക്കാ​ൻ തയാ​റാ​യി​ല്ല.

ഒ​ടു​വി​ൽ വ​നം വ​കു​പ്പി​നെ നാ​ട്ടു​ക​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ​ത്തി പാ​മ്പി​നെ വ​ല​യി​ലാ​ക്കു​ക​യാ​യി​രു​ന്നു.​പ​ത്ത​നാ​പു​രം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ന​ടു​ക്കു​ന്ന് എ​ടിഎ​മ്മി​ലാ​യി​രു​ന്നു സം​ഭ​വം.​ഇ​വി​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടി​ല്ലെന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്.

Related posts