ആ സിനിമയുടെ വിജയാഘോഷത്തില്‍ ലൈറ്റ് ബോയ് വരെയുള്ളവര്‍ക്ക് കാവ്യ നന്ദി പറഞ്ഞു പക്ഷെ… ആ സംഭവം വേദനയുണ്ടാക്കിയെങ്കിലും കടുത്ത തീരുമാനമെടുക്കാഞ്ഞത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തി ശ്രീജ…

മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവന്‍. ഈ സിനിമയിലെ നായികയായ കാവ്യാ മാധവന് ശബ്ദം നല്‍കിയത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ശ്രീജയായിരുന്നു. എന്നാല്‍ താന്‍ നല്‍കിയ ശബ്ദത്തിലൂടെ രുക്മിണി എന്ന കഥാപാത്രത്തെ മികവുറ്റതാക്കി തീര്‍ത്ത കാവ്യ പോലും തന്നെ മറന്നുവെന്നാണ് ഇപ്പോള്‍ ശ്രീജ പറയുന്നത്.

‘ മീശമാധവന്റെ വിജയാഘോഷ ദിനത്തില്‍ ലൈറ്റ് ബോയ് അടക്കമുള്ള എല്ലാവര്‍ക്കും കാവ്യ നന്ദി പറഞ്ഞു. രുക്മിണിയ്ക്ക് ശബ്ദം നല്‍കി ആ കഥാപാത്രത്തെ മികച്ചതാക്കി തീര്‍ത്ത എന്നെ കാവ്യ മറന്നു. പല താരങ്ങളും ഇതുപോലെ തന്നെയാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളെ മറന്ന് പോകാറാണ് പതിവ്. എന്നാല്‍ ആ വേളയില്‍ കാവ്യ ഒരു കാര്യം പറഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു. ആരാധകര്‍ കരുതിയത് തന്റെ ശബ്ദം തന്നെയായിരിക്കും അത് എന്നാണ്. അവിടെയാണ് ഒരു ഡബ്ബിങ് ആര്‍ട്ടിസിറ്റിന്റെ വിജയവും. എന്നാല്‍ ഈ കാരണത്താല്‍ കാവ്യയ്ക്ക് പിന്നീട് ശബ്ദം നല്‍കില്ല എന്നൊന്നും ഞാന്‍ തീരുമാനിച്ചിട്ടില്ലയെന്നും ശ്രീജ വ്യക്തമാക്കി.

‘ സംവിധായകര്‍ പറയുന്ന ഏതു താരങ്ങള്‍ക്കും ശബ്ദം കൊടുക്കുമെന്നും ശ്രീജ വ്യക്തമാക്കി. ഓരോ സിനിമയുടെയും വിജയത്തില്‍ സംവിധായകന്‍ , താരങ്ങള്‍, എഡിറ്റിംഗ് തുടങ്ങിയ ഘടകങ്ങള്‍ പോലെ തന്നെ ഡബ്ബിംഗിനും പ്രാധാന്യമുണ്ട്. മലയാള സിനിമയിലെ നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ള ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ് ശ്രീജ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ താന്‍ കുറെ വിഷമങ്ങള്‍ അനുഭവിച്ചിട്ടുണ്ടെന്ന് ശ്രീജ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.

Related posts