ജാഗ്രത! ഒരുപക്ഷേ നിങ്ങള്‍ക്കും വന്നേക്കാം ഇങ്ങനെയൊരു ഫോണ്‍കോള്‍; എടിഎം തട്ടിപ്പില്‍ വിട്ടമ്മയ്ക്ക് നഷ്ടമായത് മുപ്പതിനായിരത്തോളം രൂപ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…

ATMതു​റ​വൂ​ർ: എ​ടി​എം ത​ട്ടി​പ്പി​ൽ വീ​ട്ട​മ്മ​യു​ടെ 30,000 രൂ​പ​യോ​ളം ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ൽ മ​ന​ക്കോ​ടം ഇ​ട​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ഭ​യാ​ന​ന്ദ​ന്‍റെ ഭാ​ര്യ ശോ​ഭ(63)​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ 25നാ​യി​രു​ന്നു സം​ഭ​വം. ഇ​വ​രു​ടെ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് എ​സ്ബി​ഐ ബാ​ങ്കു​മാ​യി ലി​ങ്ക് ചെ​യ്യാ​നാ​ണെ​ന്നു പ​റ​ഞ്ഞ് ഫോ​ണി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടി​ന്‍റെ​യും എ​ടി​എം കാ​ർ​ഡി​ന്‍റെ​യും വി​ശ​ദ​വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചെ​ങ്കി​ലും മ​ക​ൻ വീ​ട്ടി​ലി​ല്ല.

അ​ര മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞു വി​ളി​ക്കു​വാ​ൻ പ​രാ​തി​ക്കാ​രി പ​റ​ഞ്ഞു. എ​ന്നാ​ൽ പ​ത്തു​മി​നി​റ്റി​നു ശേ​ഷം വീ​ണ്ടും ത​ട്ടി​പ്പു സം​ഘം വി​ളി​ക്കു​ക​യും അ​ര​മ​ണി​ക്കൂ​ർ കാ​ത്തി​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും ഉ​ട​ൻ മ​റു​പ​ടി ല​ഭി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ എ​സ്എം​എ​സ് ആ​യി അ​യ​ക്കു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ടു ത​വ​ണ​യാ​യി മു​പ്പ​തി​നാ​യി​രം രൂ​പ​യോ​ളം രൂ​പ ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട​താ​യി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts