ഫസല്‍ മുഖ്യമന്ത്രിയായി! ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡില്‍ ഫസല്‍ സി.എം എന്ന് ഇംഗ്ലീഷിലും ഫസല്‍ മുഖ്യമന്ത്രിയെന്ന് മലയാളത്തിലും; അധികൃതര്‍ പറയുന്ന കാരണം ഇങ്ങനെ…

Fasal

മു​ക്കം: ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡി​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന്‍റെ ആവേശത്തിലും ആ​ശ​ങ്ക​യി​ലു​മാ​ണ് കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന് ചെ​റി​യ മു​ക്ക​ത്ത് ഫ​സ​ൽ. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച കാ​ർ​ഡി​ലാ​ണ് ഫ​സ​ൽ മു​ഖ്യ​മ​ന്ത്രി​യാ​യ​ത്.

മു​ക്കം അ​ക്ഷ​യ​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​ത​നു​സ​രി​ച്ച് ക​ഴി​ഞ്ഞ 18നാ​യി​രു​ന്നു ഫോ​ട്ടോ​യെ​ടു​ക്ക​ൽ. അ​ന്ന് ത​ന്നെ കാ​ർ​ഡും കി​ട്ടി. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​തെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചു. ര​ണ്ട് ദി​വ​സം മു​ന്പ് കാ​ർ​ഡ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത് ഫ​സ​ലി​ന്‍റെ ശ്ര​ദ്ധ​യി​ൽപ്പെട്ട​ത്.

ഫ​സ​ൽ സി.​എം എ​ന്ന് ഇം​ഗ്ലീ​ഷി​ലും ഫ​സ​ൽ മു​ഖ്യ​മ​ന്ത്രി​യെ​ന്ന് മ​ല​യാ​ള​ത്തി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഉ​ട​ൻ അ​ക്ഷ​യ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ടെങ്കി​ലും പ്ര​ശ്ന​മില്ലെ്ല​ന്നാ​ണ് അ​റി​യി​ച്ച​ത്. കാ​ർ​ഡു​മാ​യി ആ​ശു​പ​ത്രി​യി​ലും മ​റ്റു​മെ​ത്തു​മ്പോ​ൾ സ്വീ​ക​രി​ക്കു​മോ എ​ന്നാ​ണ് ഫ​സ​ലി​ന്‍റെ ഭ​യം.

ആ​രോ​ഗ്യ ഇ​ൻ​ഷ്വറ​ൻ​സ് കാ​ർ​ഡി​ൽ നേ​ര​ത്തേ​യും ഇ​ത്ത​രം വ​ലി​യ തെ​റ്റു​ക​ൾ സംഭവി ച്ചിരു​ന്നു. ത​ങ്ക​ച്ച​ൻ എ.​എം എ​ന്ന​ത് ത​ങ്ക​ച്ച​ൻ രാ​വി​ലെ എ​ന്ന് അ​ച്ച​ടി​ച്ച് വ​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. കം​പ്യൂ​ട്ട​ർ സെ​റ്റിം​ഗി​ൽ വ​ന്ന പാ​ക​പി​ഴ​യാ​വാം ഇ​ത്ത​രം തെ​റ്റു​ക​ൾ​ക്ക് കാ​ര​ണ​മെ​ന്നാ​ണ് അ​ക്ഷ​യ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

Related posts